Generic selectors
Exact matches only
Search in title
Search in content
Post Type Selectors

735. അംബ യെരുശലേം അംബരിൻ – Amba yerushalem ambarin

Amba yerushalem ambarin
Title

Amba yerushalem ambarin

Album 
Lyricist 
CatogoryChristian Devotional Song Lyrics

Listen Song Here

Malayalam Lyrics

അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംബരേ വരുന്ന നാളെന്തു മനോഹരം

തൻമണവാളനു വേണ്ടിയലങ്കരി
ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്

ബാബിലോൻ വേശ്യയെപ്പോലിവളെ മരു
ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം

രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും

കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും
സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

Manglish Lyrics

Amba yerushalem ambarin kaazhchayil
ambare varunna naalenthu manoharam

thanmanavaalanu vendiyalankari
cchulloru manavaatti thanneyikkanyaka

nalla pravrutthikalaaya suchelaye
mallamizhi dharicchukondabhiraamayaayu

baabilon veshyayeppolivale maru
bhoomiyilalla kaanmoo maamalamel druddam

neelavum veethiyum uyaravum saamyamaayu
kaanuvathivalilaananyayilallathu

ivalute sooryachandraroruvidhatthilum vaanam
vitukayillaval shobha aruthiyillaatthathaam

rasamezhumsamgeethangal ivalute kaathukalil
sukhamarulitum geetham svayamival paatitum

kanakavummutthurathnam ivayanikillenkalum
sumukhiyaamival kandtambahuramaneeyamaam

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page