502. എഴുന്നരുൾക യേശുവേ ഇന്നു ദിവ്യ – Ezhunnarulka Yeshuve Innu Divya

Ezhunnarulka Yeshuve Innu Divya
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistമോശവത്സലം
CategoryMarthoma Kristheeya Keerthanangal

Listen Song Ezhunnarulka Yeshuve Innu Divya

Ezhunnarulka Yeshuve Innu Divya (Song 502) is a hymn by Moshavatsalam in the Marthoma Kristheeya Keerthanangal collection. It asks Jesus, the Shepherd who went out to gather the lost into the fold, to arise today in His divine temple among His worshipping servants, to give them His Spirit and gifts for His service, and to send out workers into the plentiful harvest. Read the lyrics of Ezhunnarulka Yeshuve Innu Divya below.

Malayalam Lyrics

Pallavi
എഴുന്നരുൾക യേശുവേ
ഇന്നു ദിവ്യ മന്ദിരേ

Anupallavi
തൊഴുന്ന നിന്റെ ദാസർമദ്ധ്യ
ത്വരിതം നിൻ കൃപാസനേ

1
വഴിവെടിഞ്ഞു കാട്ടിനുൾ
വലയും മർത്യക്കൂട്ടത്തെ
തൊഴുത്തിൽ കൂട്ടി ചേർത്തിടാൻ
തുനിഞ്ഞു വന്ന നാഥനേ

2
നിനക്കു കീർത്തി യോഗ്യമേ
നിരന്തരം യേശു ദേവനേ
വനത്തിൽ ഓടി ഞങ്ങളെ
വരിച്ച ശ്രേഷ്ഠ പാലനേ

3
തിരുരക്ഷാ വിശേഷത്തെ
തിരിഞ്ഞു ഘോഷിച്ചീടുവാൻ
തിരഞ്ഞെടുത്ത ശിഷ്യർക്കു
തെളിച്ചു ബോധിപ്പിച്ചു നീ

4
ഇന്നു ദിവ്യ സേവയെ
ഏല്ക്കും നിന്റെ ദാസനി(രി)ൽ
നിന്നനുഗ്രഹങ്ങളെ
നീ പകർന്നീടേണമേ

5
നീതി പൂണ്ടീ ദാസനു (രും)
നിൻ ശുശ്രൂഷ ചെയ്തിടാൻ
നാഥനേ നിന്നാവിയെ
നല്കേണം ഇന്നേരത്തിൽ

6
വാക്കു ക്രിയയാലുമേ
മർത്യർക്കുപദേശിപ്പാൻ,
കാക്കണം നിൻ ദാസനെ (രെ)
കർത്തനേ സൽ ഭക്തിയിൽ

7
എങ്ങും ദിവ്യവേലയ്ക്കായി
ഏർപ്പെടും നിൻ ദാസൻ (ർ) മേൽ
ഭംഗിയായ് നിൻ ദാനങ്ങൾ
ഭാഗം ചെയ്തീടേണമേ

8
കൊയ്ത്തുണ്ടേറെ എങ്ങുമേ
കുറവു നൽ ശുശ്രൂഷക്കാർ
അയയ്ക്ക ലോകനാഥനേ
അധികം പേരെ വേഗത്തിൽ

9
സർവ്വലോകനാഥനേ
സർവ്വരും നിൻ കീർത്തനം
സർവ്വകാലം പാടുവാൻ
സംഗതി ഉണ്ടാക്കുകേ

Manglish Lyrics

Pallavi
Ezhunnarulka Yeshuve
Innu Divya Mandire

Anupallavi
Thozhunna Ninte Daasarmaddhya
Thwaritham Nin Kripaasane

1
Vazhivedinjju Kaattinul
Valayum Marthyakkoottathe
Thozhuthil Kootti Cherthidaan
Thuninjju Vanna Naathane

2
Ninakku Keerthi Yogyame
Nirantharam Yeshu Devane
Vanathil Odi Njangale
Varicha Shreshta Paalane

3
Thirurakshaa Visheshathe
Thirinjju Ghoshicheeduvaan
Thiranjjedutha Shishyarkku
Thelichu Bodhippichu Nee

4
Innu Divya Sevaye
Elkkum Ninte Daasani(ri)l
Ninnanugrahangale
Nee Pakarnneedename

5
Neethi Poondee Daasanu (rum)
Nin Shushroosha Cheythidaan
Naathane Ninnaaviye
Nalkenam Innerathil

6
Vaakku Kriyayaalume
Marthyarkkupadeshippaan,
Kaakkanam Nin Daasane (re)
Karthane Sal Bhakthiyil

7
Engum Divyavelaykkaayi
Erppedum Nin Daasan (r) Mel
Bhangiyaay Nin Daanangal
Bhaagam Cheytheedename

8
Koythundere Engume
Kuravu Nal Shushrooshakkaar
Ayaykka Lokanaathane
Adhikam Pere Vegathil

9
Sarvvalokanaathane
Sarvvarum Nin Keerthanam
Sarvvakaalam Paaduvaan
Sangathi Undaakkuke

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page