112. യേശു നാമം എത്ര ഇമ്പം – Yeshu namam ethra impam

MALAYALAM

യേശു നാമം എത്ര ഇമ്പം
കേള്‍പ്പാന്‍ വിശ്വാസിക്ക്
എന്‍ ദുഃഖവും ഭയവും പോക്കും
എന്‍ ആലസ്യം നീക്കും

2
ആത്മ മുറിവിന്നൗഷധം
ഹൃദയെ ശാന്തത
ക്ഷീണിക്കുന്നോര്‍ക്കു വിശ്രമം
വിശക്കുകില്‍ മന്നാ

3
ആ പാറമേല്‍ ഞാന്‍ പണിയും
ആ നാമം പരിച
ആഴമേറും കൃപാക്കടല്‍
ആര്‍ക്കും നല്‍ സങ്കേതം

4
യേശു നാഥാ, എന്നിടയാ
എന്നാചാര്യ ഗുരോ
എന്‍ ജീവന്‍, വഴി, അന്തമേ,
എന്‍ സ്തുതി കേള്‍ക്കണേ

5
അളവറ്റ നിന്‍ സ്നേഹത്തെ
നിവര്‍ന്നു ഘോഷിക്കും
നിന്‍ നാമമാം പുണ്യസ്വരം
നിശ്ചയം എന്‍രക്ഷ

MANGLISH

Yeshu namam ethra impam
kelppaanu vishvaasikku
enu duakhavum bhayavum pokkum
enu aalasyam neekkum

2
aathma murivinnaushadham
hrudaye shaanthatha
ksheenikkunnorkku vishramam
vishakkukilu mannaa

3
aa paaramelu njaanu paniyum
aa naamam paricha
aazhamerum krupaakkatalu
aarkkum nalu sanketham

4
yeshu naathaa, ennitayaa
ennaachaarya guro
enu jeevanu, vazhi, anthame,
enu sthuthi kelkkane

5
alavatta ninu snehatthe
nivarnnu ghoshikkum
ninu naamamaam punyasvaram
nishchayam enraksha

Leave a Reply 0

Your email address will not be published. Required fields are marked *