108. എന്നുള്ളമേ സ്തുതിക്ക നീ – Ennullame sthuthika nee Parane

Album Album Lyrics
Ennullame sthuthika nee Parane Marthoma Kristheeya Keerthanangal

MALAYALAM

എന്നുള്ളമേ സ്തുതിക്ക നീ പരനേ
തന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്ത്താം

1
സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയന്‍
തന്‍റെ ദേഹമെന്ന തിരശീല ചീന്തി
തവ മോക്ഷമാര്‍ഗ്ഗം തുറന്നു
-എന്നുള്ളമേ
2
പാപരോഗത്താല്‍ നീ വലഞ്ഞു
തെല്ലുമാശയില്ലാതലഞ്ഞു
പാരം കേണീടുമ്പോള്‍ തിരുമേനിയതില്‍
നിന്‍റെ വ്യാധിയെല്ലാം വഹിച്ചു -എന്നുള്ളമേ

3
പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
നിന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ
നിന്‍റെ ഭാരമെല്ലാം ചുമന്നു -എന്നുള്ളമേ

4
ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
പ്രത്യാശ വര്‍ദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹമതിശമേ -എന്നുള്ളമേ

MANGLISH

Ennullame sthuthika nee Parane
thanu nanmakalkkaayu sthuthikkaam sthuthikkaam
ennantharamgame anudinavum
nandiyote paati pukazhtthaam

1
suraloka sukham vetinju
ninne theti vanna itayanu
thante dehamenna thirasheela cheenthi
thava mokshamaarggam thurannu
-Ennullame sthuthika nee Parane…
2
paaparogatthaalu nee valanju
thellumaashayillaathalanju
paaram keneetumpolu thirumeniyathilu
ninte vyaadhiyellaam vahicchu -Ennullame sthuthika nee Parane…

3
pala shodhanakalu varumpolu
bhaarangalu perukitumpolu
ninne kaatthusookshicchoru kaanthanallo
ninte bhaaramellaam chumannu -ennullame

4
aathmaavinaale niracchu
aanandamullilu pakarnnu
prathyaasha varddhippicchu paaliccheetum
thava snehamathishame -ennullame

Leave a Reply 0

Your email address will not be published. Required fields are marked *