110. ഒന്നുമില്ലായ്കയില്‍നിന്നെന്നെ – Onnumillaykayil ninnenne ninnude

Album Album Lyrics
Onnumillaykayil ninnenne ninnude Marthoma Kristheeya Keerthanangal
MALAYALAM

ഒന്നുമില്ലായ്കയില്‍നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു നിത്യമായ് സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ

നിന്‍ മഹാ കൃപയ്ക്കായ് നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും (2)

2 ഈ ലോകത്തില്‍ വന്നേശു എന്‍റെ മാലൊഴിപ്പാന്‍ സഹിച്ചു, ബഹു പീഡകള്‍, സങ്കടങ്ങള്‍, പങ്ക പ്പാടുകള്‍, നീചമരണവും -നിന്‍ മഹാ

3 മോചനം, വീണ്‍ടും ജനനവും നീചപാപിയെന്നില്‍ വസിപ്പാന്‍ നിന്നാത്മാവിന്‍റെ ദാനവും, നീ തന്നു സ്വര്‍ഗാനുഗ്രഹങ്ങളും -നിന്‍ മഹാ

4 അന്നവസ്ത്രാദി നന്‍മകളെ എണ്ണമില്ലാതെന്‍മേല്‍ ചൊരിഞ്ഞു തിന്മകള്‍ സര്‍വ്വത്തില്‍നിന്നെന്നെ കണ്‍മണിപോലെ കാക്കുന്നു നീ -നിന്‍ മഹാ

5 നാശം ഇല്ലാത്തവകാശവും യേശുവിന്‍ ഭാഗ്യസന്നിധിയും നീതിയിന്‍ വാടാമൂടിയതും നിന്‍മക്കള്‍ക്കും സ്വര്‍ഗെ ലഭിക്കും -നിന്‍ മഹാ…

MANGLISH

Onnumillaykayil ninnenne ninnude chhaayayilu srushticchu nithyamaayu snehicchenne ninte puthrane thannu rakshicchu nee

ninu mahaa krupaykkaayu ninne njaanu sthuthiccheetumennum (2)

2 ee lokatthilu vanneshu ente maalozhippaanu sahicchu, bahu peedakalu, sankatangalu, panka ppaatukalu, neechamaranavum -ninu mahaa

3 mochanam, veendum jananavum neechapaapiyennilu vasippaanu ninnaathmaavinte daanavum, nee thannu svargaanugrahangalum -ninu mahaa

4 annavasthraadi nanmakale ennamillaathenmelu chorinju thinmakalu sarvvatthilninnenne kanmanipole kaakkunnu nee -ninu mahaa

5 naasham illaatthavakaashavum yeshuvinu bhaagyasannidhiyum neethiyinu vaataamootiyathum ninmakkalkkum svarge labhikkum -ninu mahaa…

Leave a Reply 0

Your email address will not be published. Required fields are marked *