105. പരമപിതാവിനു സ്തുതി പാടാം – Parama pithavinu sthuthi padam

MALAYALAM

പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നു
പാപങ്ങളൊക്കെയും ക്ഷമിച്ചീടുന്നു
രോഗങ്ങളാകവേ നീക്കിടുന്നു പരമ ……

2
ഇടയനെപ്പോല്‍ നമ്മെ തേടിവന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തീടുവാന്‍
സ്വന്തരക്തം നമുക്കേകിയതാല്‍
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….

3
അമ്മയെപ്പോല്‍ നമ്മെ ഓമനിച്ചു
അപകട വേളയില്‍ പാലിച്ചവന്‍
ആഹാരപാനീയ മേകിയവന്‍
നിത്യമാം ജീവനും നല്‍കീടുന്നു
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….

4
കൂടുകളെ കൂടെ കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ
നിലംപരിചായ് നാം നശിച്ചിടാതെ
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….

5
സ്തോത്രം ചെയ്യാം ഹൃദയംഗമായ്
കുമ്പിടാം അവന്‍ മുമ്പിലാദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നു പരമ ……..

(ചാക്കോ കുരുവിള)

MANGLISH

Parama pithavinu sthuthi padam
avanallo jeevane nalkeetunnu
paapangalokkeyum kshamiccheetunnu
rogangalaakave neekkitunnu parama ……

2
itayaneppolu namme thetivannu
paapakkuzhiyilu ninnerriyavanu
svanthamaakki namme theerttheetuvaanu
svantharaktham namukkekiyathaalu
paramapithaavinu sthuthi paataam
avanallo jeevane nalkeetunnuparama …….

3
ammayeppolu namme omanicchu
apakata velayilu paalicchavanu
aahaarapaaneeya mekiyavanu
nithyamaam jeevanum nalkeetunnu
Parama pithavinu sthuthi padam
avanallo jeevane nalkeetunnuparama …….

4
kootukale koote kootilakki
parakkuvaanaayu namme sheelippicchu
chirakukalathinmelu vahicchu namme
nilamparichaayu naam nashicchitaathe
Parama pithavinu sthuthi padam
avanallo jeevane nalkeetunnuparama …….

5
sthothram cheyyaam hrudayamgamaayu
kumpitaam avanu mumpilaadaravaayu
halleluyyaa paataam modamote
avanallo nammute rakshayinu paara
Parama pithavinu sthuthi padam
avanallo jeevane nalkeetunnu parama ……..

Leave a Reply 0

Your email address will not be published. Required fields are marked *