104. ആദിത്യ ചന്ദ്രാദികളെ – Aadithya chandraadikale

MALAYALAM

ആദിത്യ ചന്ദ്രാദികളെ ചമച്ചവന്നു സ്തോത്രം
ബോധിച്ചതെല്ലാം ക്ഷണത്തില്‍ തികച്ചവന്നു സ്തോത്രം
ഏദന്‍ കാവില്‍ ആദംഹവ്വാ-യോടും പലവൃന്ദം
മോദമുടന്‍ സൃഷ്ടിചെയ്ത-നാഥനെന്നും സ്തോത്രം

2
ആദി മനുഷ്യന്‍ ചതിവില്‍ ആയതിനെ കണ്‍ടു
ഭീതി ഭുവനത്തില്‍ നിന്നുപോവതിനാ-യ്ക്കൊണ്‍ടു
വേദപരന്‍-നീതി തിക-വാവതിനായ് പണ്‍ടു
ഖേദമൊഴി-പ്പാന്‍ മരണം ജയിച്ചവനു-സ്തോത്രം

3
ബാലഗണ-മേ! വരുവിന്‍ ശീലമുടന്‍ – കുടി
കോലാഹല വാണികളായ് – ഹാലേലൂയ്യാ പാടി
ചേലൊടു പാ-ദം വണങ്ങാന്‍ ഗീതഗണം – തേടി
ഏലോഹീം – പിതാസുതനാ-ത്മാവിനെ സ്തുതിപ്പിന്‍

4
ദൂതരെല്ലാം മോദമുടന്‍ നാഥനെക്കൊണ്‍ടാടി
സാദരം സിംഹാസനത്തില്‍ നാലുചുറ്റും-കൂടി
താതസുതാ-ത്മാക്കള്‍ക്കു നല്‍ഗീതങ്ങളെ-പാടി
ശ്വേത വസ്ത്രങ്ങള്‍ ധരിച്ചു കൂടുന്നതു-മോടി

5
ശക്തിയാല്‍ ച-രാചരങ്ങള്‍-ഒക്കെയും ഉണ്‍ടാക്കിയു
ക്തിയാല്‍ ത-രാതരത്തില്‍ എത്രയും നന്നാക്കി
ഭക്തിയായ്-നടപ്പതിന്നു-മാര്‍ഗ്ഗമൊന്നുണ്‍ടാക്കി
മുക്തിയില്‍ നടത്തുന്ന ത്രി-യേകനെന്നും-സ്തോത്രം

(മോശവത്സലം)

MANGLISH

Aadithya chandraadikale chamacchavannu sthothram
bodhicchathellaam kshanatthilu thikacchavannu sthothram
edanu kaavilu aadamhavvaa-yotum palavrundam
modamutanu srushticheytha-naathanennum sthothram

2
aadi manushyanu chathivilu aayathine kandu
bheethi bhuvanatthilu ninnupovathinaa-ykkondu
vedaparan-neethi thika-vaavathinaayu pandu
khedamozhi-ppaanu maranam jayicchavanu-sthothram

3
baalagana-me! Varuvinu sheelamutanu – kuti
kolaahala vaanikalaayu – haalelooyyaa paati
chelotu paa-dam vanangaanu geethaganam – theti
eloheem – pithaasuthanaa-thmaavine sthuthippinu

4
dootharellaam modamutanu naathanekkondaati
saadaram simhaasanatthilu naaluchuttum-kooti
thaathasuthaa-thmaakkalkku nalgeethangale-paati
shvetha vasthrangalu dharicchu kootunnathu-moti

5
shakthiyaalu cha-raacharangal-okkeyum undaakkiyu
kthiyaalu tha-raatharatthilu ethrayum nannaakki
bhakthiyaay-natappathinnu-maarggamonnundaakki
mukthiyilu natatthunna thri-yekanennum-sthothram

Leave a Reply 0

Your email address will not be published. Required fields are marked *