87. രക്ഷകനേ നിനക്കു കീര്‍ത്തനം – Rakshakane ninakku keerthanam

MALAYALAM

രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം!

1
തിരുരക്തം ചൊരിച്ചു തിന്മ പെട്ട എന്നെ നീ
പരന്നു വീണ്‍ടെടുത്ത മാ പക്ഷ കൃപകള്‍ക്കുമേ!- രക്ഷ

2
മരിച്ചു ഞാന്‍ കിടന്നേന്‍ നാറി ഉരുവഴിഞ്ഞേന്‍
തിരിച്ചുയിര്‍ ശക്തിസുഖം തന്നെ പ്രിയന്‍ യേശുവേ!-രക്ഷ

3
കുരുടനായ് ഇരുന്നേന്‍ തൊട്ടു കാഴ്ച തന്നു നീ
നിറഞ്ഞ കുഷ്ഠ പാപത്തെ നീക്കി ശുദ്ധി നല്‍കി നീ!- രക്ഷ

4
നീതി ശുദ്ധിബോധം നിന്തിരു നല്‍രൂപം
ചേതസ്സില്‍ കല്പിച്ചു തന്ന ദിവ്യ കൃപാക്കടലാം- രക്ഷ

5
തിരുരക്തത്താലെന്‍ തിന്മ കുറ്റം മായിച്ചു
പര ജീവ പുസ്തകത്തിലെഴുതിയെന്‍ നാമം നീ- രക്ഷ

6
ഇനി പിഴയ്ക്കാതെ എന്നും നടന്നീ-ടാന്‍
കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചീടണം- രക്ഷ

(മോശവത്സലം)

MANGLISH

Rakshakane ninakku keerthanam anantham!

1
thiruraktham choricchu thinma petta enne nee
parannu veendetuttha maa paksha krupakalkkume!- raksha

2
maricchu njaanu kitannenu naari uruvazhinjenu
thiricchuyiru shakthisukham thanne priyanu yeshuve!-raksha

3
kurutanaayu irunnenu thottu kaazhcha thannu nee
niranja kushdta paapatthe neekki shuddhi nalki nee!- raksha

4
neethi shuddhibodham ninthiru nalroopam
chethasilu kalpicchu thanna divya krupaakkatalaam- raksha

5
thirurakthatthaalenu thinma kuttam maayicchu
para jeeva pusthakatthilezhuthiyenu naamam nee- raksha

6
ini pizhaykkaathe ennum natannee-taanu
kaninju ninnaavi nithyam koote vasiccheetanam- Rakshakane ninakku keerthanam…

(moshavathsalam)

Leave a Reply 0

Your email address will not be published. Required fields are marked *