Song’s Chords | Guitar, Ukulele, Piano, Mandolin |
Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Parishudha parane nirantharam Here
Malayalam Lyrics
പരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിന്‍
പാടി തന്‍ നാമംകൊണ്‍ടാടി കുമ്പിടുവിന്‍
തിരുജനങ്ങളേ! ഉണരീന്‍-തന്‍ ദാസര്‍
തിരുമുമ്പില്‍ വണങ്ങീടുവീന്‍ -എന്നേക്കും
2.
നാഥനും നമുക്കു-താതനും ആയുള്ള
നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിന്‍
ഏതും ആയാസമെന്ന്യേ-തന്‍ വീട്ടില്‍
ഏകനെ പുകഴ്ത്തീടുവിന്‍-എന്നേക്കും
3.
നന്മക്കടലിനെ-ചെമ്മെ നാം സ്തുതിക്ക
നമുക്കില്ല കുറച്ചില്‍-എന്നറിഞ്ഞു കുമ്പിടുവിന്‍
ഇമ്മഹാ പദവിയെ നാം-എല്ലാരും
ഇഷ്ടത്തോടാചരിക്കാം-എന്നേക്കും
4.
വാനവും പാരും-താനത്രേ ചമെച്ചു
വല്ലഭവന്‍ നല്ലവന്‍-എല്ലാരിലുയര്‍ന്നേന്‍
ജ്ഞാനത്തോടെ സ്തുതിപ്പിന്‍-തന്‍ പേരില്‍
നല്ല കീര്‍ത്തികള്‍ കൊടുപ്പിന്‍ -എന്നേക്കും
5.
ദൈവപിതാവേ! ദിവ്യകുമാരാ!
ദൈവശുദ്ധാത്മാ! ത്രിയേകദേവേശാ
സര്‍വ്വകാലവും പുകഴ്ച-ഭവാനു
ഭവിക്കെണം ഹല്ലേലുയ്യാ ആമ്മേന്‍
Manglish Lyrics
Parishudha parane nirantharam sthuthippinu
paati thanu naamamkondaati kumpituvinu
thirujanangale! Unareen-thanu daasaru
thirumumpilu vanangeetuveenu -ennekkum
2.
Naathanum namukku-thaathanum aayulla
nalla yahovaye-ellaarum sthuthippinu
ethum aayaasamennye-thanu veettilu
ekane pukazhttheetuvin-ennekkum
3.
Nanmakkataline-chemme naam sthuthikka
namukkilla kuracchil-ennarinju kumpituvinu
immahaa padaviye naam-ellaarum
ishtatthotaacharikkaam-ennekkum
4.
Vaanavum paarum-thaanathre chamecchu
vallabhavanu nallavan-ellaariluyarnnenu
jnjaanatthote sthuthippin-thanu perilu
nalla keertthikalu kotuppinu -ennekkum
5.
Dyvapithaave! Divyakumaaraa!
Dyvashuddhaathmaa! Thriyekadeveshaa
sarvvakaalavum pukazhcha-bhavaanu
bhavikkenam halleluyyaa aammen