MALAYALAM
എന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം…
അനുപല്ലവി
വന്ദനം പാടി മന്നന്‍ മുന്‍കൂടി
മന്ദതയകന്നു തിരു മുന്നിലഭയമിരന്നു-
1
മോദമായ് കൂടുകനാം പരന്നു ബഹുനാദമായ് പാടുക
നാം
ഗീത ഗണം തേടി നാഥന്നു നാം പാടി-
നാഥനാമവന്‍റെ തിരു നാമമേ ഗീതിയായ് നാടി– (എന്നാളും)
2
ശ്രേഷ്ഠതയില്‍ നായകനവന്‍ നിനയ്ക്കില്‍
ശിഷ്ടഗുണനായകന്‍
സ്പഷ്ടം തിരുദാസര്‍ക്കിഷ്ടമരുളുവോന്‍
കഷ്ടതയില്‍ നിന്നവരെ
ധൃഷ്ടനായുദ്ധരിപ്പവന്‍-(എന്നയാളും)
3
തന്നെ സ്തുതിച്ചീടുന്ന ജനങ്ങള്‍ പദം
തന്നില്‍പതിച്ചുടുന്നു
മന്നവ മന്നന്മാര്‍ സാമോദം വാഴ്ത്തുന്നു
നന്ദിയോടവരേരു മുന്നതനെ വണങ്ങുന്നു(എന്നാളും)
4
ജീവികളില്‍ നാഥനെ! ജയം പെരുകും
ദേവകളിന്‍താതനെ!
ജീവന്നുറവയാം ജീവലോകേശനെ!
ജീവനിയലുവാന്‍ സ്വന്ത സൂനുവെ
നല്‍കിയവനേ!(എന്നാളും)
5
തന്‍ നാമ കീര്‍ത്തനം നാം തുടര്‍ന്നു
ചെയ്കിലെന്നുംദിവ്യാനന്ദമാം
ഉന്നതന്‍ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാന വന്ദനങ്ങളോടനിശം-(എന്നാളും)
(കെ.വി.സൈമന്‍)
MANGLISH
Ennaalum sthuthikkanam naam naadhane
ennaalum sthuthikkanam naam…
anupallavi
vandanam paati mannanu munkooti
mandathayakannu thiru munnilabhayamirannu-
1
modamaayu kootukanaam parannu bahunaadamaayu paatuka
naam
geetha ganam theti naathannu naam paati-
naathanaamavante thiru naamame geethiyaayu naati– (ennaalum)
2
shreshdtathayilu naayakanavanu ninaykkilu
shishtagunanaayakanu
spashtam thirudaasarkkishtamaruluvonu
kashtathayilu ninnavare
dhrushtanaayuddharippavan-(ennayaalum)
3
thanne sthuthiccheetunna janangalu padam
thannilpathicchutunnu
mannava mannanmaaru saamodam vaazhtthunnu
nandiyotavareru munnathane vanangunnu(ennaalum)
4
jeevikalilu naathane! Jayam perukum
devakalinthaathane!
Jeevannuravayaam jeevalokeshane!
Jeevaniyaluvaanu svantha soonuve
nalkiyavane!(ennaalum)
5
thanu naama keertthanam naam thutarnnu
cheykilennumdivyaanandamaam
unnathanu thannute sannidhau ninnu naam
mannavane puthugaana vandanangalotanisham-(Ennaalum sthuthikkanam naam naadhane….)