സ്തോത്രം ശ്രീ മനുവേലനേ!
മമ ജീവനെ! മഹേശനേ!
ചരണങ്ങള്‍
1
പാര്‍ത്തലത്തില്‍ – പരിശ്രയമായ്
പാരില്‍ വന്ന നാഥനേ!
മമ ജിവനേ! – മഹേശനേ!- (സ്തോ)
2
ആദിപിതാ-വോതിയതാം
ആദി വേദ നാദമേ! മമ- (സ്തോ)
3
മാനവസ മ്മാനിതനേ!
മാനനീയരൂപനേ! – മമ- (സ്തോ)
4
സാദരമാ – ദൂതഗണം
ഗീതം പാടി വാഴ്ത്തീടും മമ- (സ്തോ)
5
ജീവകൃപാ-ജലം ചൊരിയും
ജീവ സാര മേഘമേ-മമ (സ്തോ)
6
സ്വന്ത രക്തം ചിന്തിയെന്നെ
ഹന്ത വീണ്ടെടുത്തതാല്‍-മമ- (സ്തോ)
7
മര്ത്യജനാം ഭൃത്യനു നിന്
നിത്യ ജീവനേകിയ-മമ (സ്തോ)
8
രാജസുതാ! പൂജിതനേ!
രാജ രാജനേശുവേ! – മമ- (സ്തോ)
9
താവകമാം-നാമ മഹോ-
ഭാവനീയമാം സദാ-മമ- (സ്തോ)
(കെ.വി.സൈമണ്‍)
Sthothram Shree Manuvelane