114. നരരോടതി സ്നേഹം – Nararodathi sneham

MALAYALAM

നരരോടതി സ്നേഹം പൂണ്‍ടു-പാരിടംതന്നില്‍ വന്നേശു
നരനായവതാരം ചെയ്തു നാരിയിന്‍സൂനുവായ്-ജയമായ്
ദേവകുമാരനായി-രാജകുമാരനായി-
ബേതലഹേമിന്‍ ഗോശാലേ-നീതിസമ്പൂര്‍ത്തിയായ് വരുവാന്‍

2
ജയമംഗളമായ വാര്‍ത്ത – മായം കൂടാതെ കൊണ്‍ടാടി
ഭയഭക്തിയതേറ്റം കൂടി-മാലാഖമാര്‍ കൂടി പാടിയുടന്‍
ആട്ടിന്‍കൂട്ടങ്ങള്‍ കാത്തു-കൂട്ടങ്ങളായി പാര്‍ത്ത
ആട്ടിടയര്‍ക്കറിവേകി- പെട്ടെന്നു രാവില്‍ ദൂതനിദം

3

നര രക്ഷകനായിന്നേശു നിങ്ങള്‍ക്കായ്പുല്‍ക്കൂട്ടില്‍ വന്നു
നരനായവതാരം ചെയ്തു-പോകുവിന്‍കാണുവിന്‍ വേഗമഹോ!
ജീര്‍ണ്ണമായുള്ളോരാട- പൂര്‍ണ്ണമല്ലാതെ ചൂടി-
മാട്ടിന്‍തൊഴുത്തതില്‍ കാണാം-കാണ്‍മാനായ്പോയിക്കുമ്പിടുവിന്‍

MANGLISH

Nararodathi sneham poondu-paaritamthannilu vanneshu
naranaayavathaaram cheythu naariyinsoonuvaay-jayamaayu
devakumaaranaayi-raajakumaaranaayi-
bethalaheminu goshaale-neethisampoortthiyaayu varuvaanu

2
jayamamgalamaaya vaarttha – maayam kootaathe kondaati
bhayabhakthiyathettam kooti-maalaakhamaaru kooti paatiyutanu
aattinkoottangalu kaatthu-koottangalaayi paarttha
aattitayarkkariveki- pettennu raavilu doothanidam

3

nara rakshakanaayinneshu ningalkkaaypulkkoottilu vannu
naranaayavathaaram cheythu-pokuvinkaanuvinu vegamaho!
Jeernnamaayulloraata- poornnamallaathe chooti-
maattinthozhutthathilu kaanaam-kaanmaanaaypoyikkumpituvin

Leave a Reply 0

Your email address will not be published. Required fields are marked *