117. അത്യത്ഭുതമേ അത്യത്ഭുതമേ – Athyathbhuthame athyathbhuthame

MALAYALAM

അത്യത്ഭുതമേ അത്യത്ഭുതമേ
പാവന ദേവേശന്‍
സുരപുരമീ-നരരു-ടെ പേര്‍…
ക്കായ് വെടിഞ്ഞു -അത്യ
ചരണങ്ങള്‍
1
മാട്ടിന്‍ശാലയില്‍ ശിശു അവതരിച്ചു
ആട്ടിടയര്‍ സുരര്‍ വാചകം കേട്ടു
കീറ്റുശീലകളില്‍ രാജനെക്കണ്‍ടു-
ദേവേശന്‍ സുരപുരമീ
2
ലോകോദ്ധാരകന്‍ യേശു ജനിച്ചു
ലോകോല്പത്തിക്കാധാരമവന്‍
ലോകത്തിന്‍വെളിച്ചം ഇരുളിലുദിച്ചു
ദേവേശന്‍ സുരപുരമീ
3
പൂര്‍വ്വദിഗ്വാസികള്‍ ശാസ്ത്രികള്‍ മൂവര്‍
ദൂരവെകണ്‍ടു താരക ശോഭ
കാരണം ഗ്രഹിച്ചു കാഴ്ചകള്‍ വച്ചു
ദേവേശന്‍ സുരപുരമീ
4
മാനവനാഥന്‍ നീതിയിന്‍ സൂര്യന്‍
കന്യക സൂതനായ് വിശുദ്ധാത്മജനായ്
മനുഷ്യനായ് തീര്‍ന്നുവചനമാം ദൈവം
ദേവേശന്‍ സുരപുരമീ
5
നാഥാ! താവകസന്നിധൗ ഞങ്ങള്‍
ആദരവോടെ വണങ്ങിടുന്നു
ഈ ദൃശസ്നേഹം നിത്യം ശ്ലാഘ്യം
ദേവേശന്‍ സുരപുരമീ
(റവ. കെ.പി. ഫിലിപ്പ്)

MANGLISH

Athyathbhuthame athyathbhuthame
paavana deveshanu
surapuramee-nararu-te per…
kkaayu vetinju -athya

1
maattinshaalayilu shishu avatharicchu
aattitayaru suraru vaachakam kettu
keettusheelakalilu raajanekkandu-
deveshanu surapuramee

2
lokoddhaarakanu yeshu janicchu
lokolpatthikkaadhaaramavanu
lokatthinveliccham iruliludicchu
deveshanu surapuramee

3
poorvvadigvaasikalu shaasthrikalu moovaru
dooravekandu thaaraka shobha
kaaranam grahicchu kaazhchakalu vacchu
deveshanu surapuramee

4
maanavanaathanu neethiyinu sooryanu
kanyaka soothanaayu vishuddhaathmajanaayu
manushyanaayu theernnuvachanamaam dyvam
deveshanu surapuramee
5
naathaa! Thaavakasannidhau njangalu
aadaravote vanangitunnu
ee drushasneham nithyam shlaaghyam
deveshanu surapuramee

Leave a Reply 0

Your email address will not be published. Required fields are marked *