722. അക്കരയ്‌ക്ക് യാത്ര ചെയ്യും – Akkarakku Yathra Cheyyum

MALAYALAM

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി 
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട  –  2
കാറ്റിനെയും കടലിനെയും 
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് – 2
(അക്കരയ്ക്ക്..)
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ – 2
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് 
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് – 2
(അക്കരയ്ക്ക്..)
എന്‍റെ ദേശം ഇവിടെയല്ല 
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ  – 2
അക്കരെയാണ് എന്‍റെ ശാശ്വതനാട് 
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് – 2
(അക്കരയ്ക്ക്..)
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല – 2
തരുമെനിക്ക് കിരീടമൊന്ന് 
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം – 2
(അക്കരയ്ക്ക്..)
മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ – 2
മരണത്തെ ജയിച്ചേശു കൂടെയുണ്ട് 
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ – 2
(അക്കരയ്ക്ക്..)

MANGLISH

Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda
Kattineyum Kadalineyum Niyanthrippan
Kazhivullon Padakkilundu
Akkarakku…
Vishwasamam Padakil Yathra Cheyyumbol
Thandu Valichu Nee Valanjeedumbol
Bhayapedenda Karthan Koodeyundu
Aduppikkum Swargeeya Thuramukhathu
Akkarakku…
Ente Desham Ivideyalla 
Ivide Njan Paradeshavasiyanello
Akkarayane Ente Shashwathanaade
Avidenikkorukkunna Bhavanamundu
Akkarakku….
Kunjadathin Vilakkane
Iruloru Leshavumavideyilla
Tharumenikku Kireedamonnu
Dharippikkum Avan Enne Ulsavavasthram

Akkarakku….

Leave a Reply 0

Your email address will not be published. Required fields are marked *