ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ – Aaradhanakku Yogyane Ninne Njangal

Aaradhanakku Yogyane Ninne Njangal
Song TitleAaradhanakku Yogyane Ninne Njangal
Categoryപ്രാർത്ഥന ഗീതങ്ങൾ
Artist

Listen Song Here – Aaradhanakku Yogyane Ninne Njangal

Malayalam Lyrics

ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ

പാപത്താൽ നിറയപ്പെട്ട എന്നെ നിന്‍റെ പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി
രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും;-

വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ
മദ്ധ്യേ വന്നനുഗഹം ചെയ്തീടാമെന്നുര
ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും;-

ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ
നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ ആത്മാവിൽ ആരാധിക്കും;-

ചെങ്കടൽ കടന്ന മിർയ്യാം തൻ കയ്യിൽ-തപ്പെടുത്താർത്തതുപോൽ
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും സത്യത്തിലും സ്തുതിക്കും;-

ഹേരേബിൽ മോശകണ്ട മുൾപടർപ്പിൽ കത്തിയതാം അഗ്നിയെ
നിൻ മക്കളിൽ പകർന്നൽഭുതം ചെയ്യുവാൻ
ബന്ധനം അഴിഞ്ഞിട്ടിന്ന് നിൻ ദാസർ ആത്മാവിലാരാധിക്കും;-

നഷ്ടപ്പെട്ട എൻ രക്ഷ നിൻ പുത്രനാൽ സൗജന്യമായ് ലഭിച്ചു
സാക്ഷാൽ മുന്തിരിവള്ളി കർത്താവാം യേശുവോട്
ഒട്ടിച്ചെന്നെ ചേർത്തതാൽ ഞാൻ അങ്ങേ ആത്മാവിലാരാധിക്കും;-

കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ പൂണ്ണമായ് നീങ്ങിടട്ടെ
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ
ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ;-

Manglish Lyrics

aaradhanakku yogyane ninne njangal aaradhicheedunnithaa
Aazhiyum oozhiyum nirmicha naathane aathmaavil aaradhikkaam
Karthavine nithyam sthuthicheedum njan

Paapathaal nirayapedutha enne ninte paaniyal pidichedu
Paavana ninam thannu paapathin karapokki
Rakshithathaale ange njan ennalum aathmaavil aaradhikkum;-

Vaagdatham pole ninte sannidhaane nin makkal koodidumpol
Madhye vannanugraham cheytheedaam ennura
Cheythavan nee maathrame- ennalum aathmaavil aaradhikkum;-

Aadima nootrandyil nin daasar Markosin maalikayil
Ninnavi pakarnnapol nin daasar- madhyathil
Nin shakthi ayacheeduka ninne njangal aathmaavil aaradhikkum;-

Chengadal kadanna Miryam than kayyil- thappettarthathu pol
Paapathin changala potticherinnathaal
Njan ninne aaradhikkum aathmaavum sathyathilum sthuthikkum;-

Herebile Mosha kanda mulpadarppil kathiyathaam agniye
Nin makkalil pakarnnalbhutham cheyyuvaan
Bandhanam alinjittinn nin daasar aathmaavil aaradhikkum;-

Nashtapedutha en raksha nin puthranaal sowjanyamaayi labhichu
Saakshaala munthirivalli karthavaam Yeshuvood
Ottichenne cherthathaal njan ange aathmaavil aaradhikkum;-

Kettukal alinjidatte van rogangal poornamaayi neengidatte
Nin sabha valarnnang ennathil perukuvan
Aathmaavil aaradhikkum karthavine nithyam sthuthicheedum njan;-

Leave a Reply 0

Your email address will not be published. Required fields are marked *