751. ആപത്തുവേളകളിൽ ആനന്ദവേളകളിൽ – Aapathu velakalil Anandha

MALAYALAM

ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ

1

കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതം­പോലെ ഏഴയാം എന്നെ

2

എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങൾ
എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ
അങ്ങയുടെ ആത്മാവിനാൽ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ

3

കഷ്ടതയുടെ കയ്പുനീരിൻ പാത്രവും
അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ

4

എന്‍റെ ഹിതം പോലെ നടത്തരുതേ
തിരുഹിതം പോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗ ഭവനത്തിലെത്തുവോളവും

MANGLISH

Aapathu velakalil Anandha velakalil
Akalatha en Yesuve
Angayude padam kumpidunnu njan

1

Kusavante kaiyil kalimannu pol
Thannidunnu enne Thrikarangalil
Menanjidaname varthedukane
Divya hitham pole ezhayam enne

2

Enikai murivetta Thrikarangal
En sirasil vechasir-vadikane
Angayude almavinal ezhaye
Aabhishekam cheithanugrahikane

3

Kashtathaude kaipuneerin pathravum
Angu en karangalil kudippan thannal
Chodhyam cheyathe vangi panam cheyuvan
Thiru krupa ennil pakaraname

4

Ente hitham pole nadatharuthe
Thiruhitham pole naikename
Jeevitha pathail patharidathe
Sworga bhavanathil ethuvolavum

Leave a Reply 0

Your email address will not be published. Required fields are marked *