ദിവ്യതാരം മണ്ണിൽ പിറന്നു- Divya Thaaram mannil pirannu

| Song Title | Divya Thaaram mannil pirannu |
| Category | Christmas |
| Lyrics & Music | Johnson Varghese |
Table of Contents
Listen Song Divya Thaaram mannil pirannu Here
https://youtu.be/fxp9Ta0WLto?t=42
Malayalam Lyrics
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു (2)
ബേത്ലഹേം. പുരിയിൽ. കാലി തൻ. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ് (2)
ദിവ്യതാരം…………
ഒരു താരകം, ദൂരെ വാനിലായ്
രാജാധിരാജന്റെ വരവിനായ് (2)
മഞ്ഞു പെയ്യുമീ, ശാന്ത രാത്രി തൻ
ദിവ്യ സംഗീതമായ് ദേവദൂതരും (2)
ലോക രക്ഷകനായ് ദൈവം പിറന്നു
സ്നേഹ താരമായ് പുലരി വിരിഞ്ഞു (2)
മാലാഖ വൃന്ദം, ആമോദരായ്
രാജകുമാരനെ വണങ്ങി (2)
ദിവ്യതാരം…………
ആ…ആ…ആ…ആ…
കുഞ്ഞു പൈതലിൻ, കാഴ്ച്ചയേകിടാൻ
ആട്ടിടയർ വന്നു കൂട്ടമായ് (2)
വാനവൃന്ദവും, ദൂത സംഘമായ്
ദേവാധിദേവനു സ്‌തുതികളായ്. (2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൽ പാപ വിമോചകനായി (2)
ഗോശാല തന്നിൽ, പൊന്നൊളിയായ്
ദേവകുമാരന്റെ ജനനം (2)
ദിവ്യതാരം…………
Manglish Lyrics

Divya Thaaram mannil pirannu
Raajaraajan avatarichu (2)
Bethlehem puriyil, kaali than koottilayi
Mannum vinnum niranjnoru pon paithalay (2)
Divyathaaram…
Oru thaarakam, doore vaanilayi
Raajaadhiraajante varavinaay (2)
Manju peyyum ee, shaanta rathri than
Divya sangeethamaayi devadootharum (2)
Loka rakshakanaayi daivam pirannu
Snehathaaramaayi pulari virinju (2)
Maalakha vrindam, aamodaraayi
Raajakumaarane vanangi (2)
Divyathaaram…
Aa… aa… aa… aa…
Kunju paithalin, kaazhchaye kidaan
Aattidayer vannu koottamaayi (2)
Vaanavrandavum, dootha sanghamaayi
Devaadhidevanu sthuthikalaayi (2)
Mannil maanavarkkaayavan pirannu
Paaril paapa vimochananaayi (2)
Goshaala thannil, ponnoaliyaayi
Devakumaarante jananam (2)
Divyathaaram…
കൊള്ളാം 👍
Thank you 🙂