120. വാഗ്ദത്ത സമ്പൂര്‍ത്തിയായി – Vaagdatha sampoor‍thiyaayi

Vaagdatha sampoor‍thiyaayi

MALAYALAM

വാഗ്ദത്ത സമ്പൂര്‍ത്തിയായി തിരുവവതാരംനരനായ്
തിരുവവതാരം എടുത്തു നരകുലദേവന്‍-
ഗോശാല തന്നിലൊരു-പുല്‍ത്തൊട്ടിയില്‍ജാതം ചെയ്ത
പരിശുദ്ധ ദേവാത്മജനെ-അനുദിനം പാടിസ്തുതിപ്പിന്‍
നരഗണം കൂടി വന്ദിപ്പിന്‍-തിരുമലര്‍ പാദം-

2
താലോലത്താരാട്ടിനെ കേട്ടുറങ്ങീടാന്‍-മാട്ടിടയില്‍
പള്ളികൊണ്‍ടിടാന്‍-ആട്ടിടയരാല്‍ സ്തുതിയേല്പാന്‍
മാലാഖമാര്‍ കൂടി പാടിടാന്‍-താരകത്തെ
കണ്‍ടറിഞ്ഞീടാന്‍
മന്നവരും കാഴ്ച നല്‍കീടാന്‍-

3
രാജാ വാചാര്യ ഗുരു-സ്ഥാനത്രയം ഏറ്റുലകില്‍
കന്യാസ്ത്രീ അമ്മ തന്‍റെ-നിര്‍മ്മല കരങ്ങള്‍ തന്നില്‍
കന്മഷഹരന്‍ പരമലോക-ത്തിന്‍നാഥന്‍ ശിശുവായ്
മേവിയ നാമം ജപിച്ചാല്‍-ഏവര്‍ക്കും മോക്ഷം
നിരന്തം ചേരും സൗഭാഗ്യം – വാഗ്ദത്ത

MANGLISH

Vaagdatha sampoor‍thiyaayi
thiruvavathaaramnaranaayu
thiruvavathaaram etutthu narakuladevan-
goshaala thanniloru-pultthottiyiljaatham cheytha
parishuddha devaathmajane-anudinam paatisthuthippinu
naraganam kooti vandippin-thirumalaru paadam-

2
thaalolatthaaraattine ketturangeetaan-maattitayilu
pallikonditaan-aattitayaraalu sthuthiyelpaanu
maalaakhamaaru kooti paatitaan-thaarakatthe
kandarinjeetaanu
mannavarum kaazhcha nalkeetaan-

3
raajaa vaachaarya guru-sthaanathrayam ettulakilu
kanyaasthree amma thante-nirmmala karangalu thannilu
kanmashaharanu paramaloka-tthinnaathanu shishuvaayu
meviya naamam japicchaal-evarkkum moksham
nirantham cherum saubhaagyam – vaagdattha

Leave a Reply 0

Your email address will not be published. Required fields are marked *