226. ദൈവഹിതം അനുസരിക്കുന്നത് – Daivahitham Anusarikkunnath

| Scripture | 1 Samuel 15:22 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Daivahitham Anusarikkunnath
Daivahitham Anusarikkunnath (Song 226) is a congregational hymn from the Marthoma Kristheeya Keerthanangal. Based on 1 Samuel 15:22, it proclaims that obeying God’s will surpasses all sacrifice — a call to daily, wholehearted obedience.
Malayalam Lyrics
Pallavi
ദൈവഹിതം അനുസരിക്കുന്നത് സർവ്വ ബലികളേക്കാളഹോ!
ഏറ്റം നല്ലാരാധനയതു പോലെ മറ്റുപാസനയില്ലനൂനം!
കർത്താനേ! പൂർണ്ണമായ് ചിന്ത വാക്കു ക്രിയയാലുമേ
സന്തതം നിന്നെ അനുസരിച്ചിടാൻ നിൻ തുണ നൽകെനിക്കു സദാ
1
യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും
അനുസരിച്ചു അവനെ സതതം അനുസരിക്ക എൻമനമേ!
2
വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം
ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്വോർക്കെല്ലാം ശുഭം സർവ്വദാ
3
അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ്!
സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ!
4
അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും
ദൈവത്തോടു ചോദിച്ചിടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു!
5
പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ് പോഷിപ്പിക്കുമവൻ
പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ
Manglish Lyrics
Pallavi
Daivahitham anusarikkunnath sarvva balikalaekkalaho!
Ettam nallaaraadhanayathu pole mattu paasanayillanoonam!
Karthaane! poornnamaay chintha vaakku kriyayaalume
Santhatham ninne anusaricchidaan nin thuna nalkenikkku sadaa
1
Yeshu rakshakan daiveshtam athinnu krushile maranattholavum
Anusaricchu avane sathatham anusarikka en maname!
2
Vedavakyangal ellaa divasavum shodana cheythu vishuddhamaam
Daivahitham sarvvakaaryangalilum cheyvorkkellaam shubham sarvvadaa
3
Anusaripporkku daivam thannaathmadaanatthe nalkunnu niravaayu!
Sarvva vairikalaeyum jayicchavar jeevanil vaanidunnu sadaa!
4
Anusarikkunnor daivamakkalaayu dinavum krupayil valarum
Daivatthodu chodicchidunnathellaam sarvvadaa labhikkum avarkkku!
5
Pushttiyulla gothambukkondavare mrushtamaay poshippikkumavan
Paarayil ninnulla theninaal dinam thorrume thrupthraakum avar