223. എൻ ദൈവമേ നടത്തുകെന്നെ – En daivame nadathukenne nee

Title

En daivame nadathukenne nee

AlbumMarthoma Kristheeya Keerthanangal
Lyricist
Catogory

എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവും
പാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെ
നിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽ
സർവ്വദാ എന്നെ താങ്ങിടേണമേ!

നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻ
ശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻ
നീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നു
ഛേദിക്കാതെ നിൻ കൃപ നൽകുക!

എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻ
നിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽ
വേദവാക്യമാം പാതയിൽ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ

ഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലും
ഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീ
സർവ്വശക്തിയുള്ള നിൻ സ്നേഹത്താൽ
സ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!