Song Title | Aathma dehi dhehathe |
Album | – |
Artist | – |
ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാ
നിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻ
പീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നു
കാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)
യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്‍റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ…
ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെ
കാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ…
പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ…
യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയം
രക്ഷക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം(2);- പീഠത്തിൻ…