Title | Enthu nallor sakhi yeshu |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory |
Malayalam
എന്തു നല്ലോർ സഖിയേശു
പാപദുഖം വഹിക്കും
എല്ലാം യേശുവോടുചെന്നു
ചൊല്ലിടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലിടായ്ക നിമിത്തം;-
കഷ്ടം ശോധനകളുണ്ടോ
ഇവ്വിധ ദുഖങ്ങളും
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
ദുഖംസർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം;-
ഉണ്ടോ ഭാരം വൈഷമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ?
പോയ് ചൊല്ലേശുവേടെല്ലാം
ഉള്ളംകയ്യിൽ ഈശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം;-
Manglish
Enthu nallor sakhi yeshu
Papadukham vahikkum
Ellam Yeshuvoduchennu
Chollitumpol than kelkkum
Nomparamere sahichu
Samadhānangal nashtam
Ellam Yeshuvodu chennu
Chollitayka nimittam;-
Kashtam shodhanakalundo
Ivvitha dukhangalum
Leshavumadhyairyam venda
Chollam Yeshuvodellam
Dukhamsarvam vahikkunna
Mithram matrarumundo?
Ksheenamellam ariyunna
Yeshuvoduchallitam;-
Unto bharam vaishamyangal
Tumpangalum asankhyam
Rakshakanallo sanketham
Yeshuvodariyikkan
Mithrangal nindikkunnundo?
Poy cholleshuvedellam
Ullamkayil Eeshan kakku
Angundashwasamellam;