39. യേശു എന്നുള്ള നാമമേ – Yeshu Ennulla Naamame

Yeshu Ennulla Naamame
Title

Yeshu Ennulla Naamame

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

യേശു എന്നുള്ള നാമമേ – ലോകം
എങ്ങും വിശേഷ നാമമേ.

അനുപല്ലവി

നാശമുണ്ടാക്കും പാപ – നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ – വേഷം ധരിച്ചുവന്നു – (യേശു..)

ചരണങ്ങൾ

1
മുന്നം ഗബ്രിയേൽ വിൺദൂതൻ ചൊന്ന
മോക്ഷനിർമ്മിത നാമമേ
കന്നിമറിയം കേട്ടു
കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം
വരുത്തും വല്ലഭനാമം – (യേശു..)

2
ആർക്കും ചൊല്ലാകുന്ന നാമം – എങ്ങും
ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിൻപടയ്ക്കും
ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-
മോക്ഷം നൽകുന്ന നാമം – (യേശു..)

3
മന്നർ ചക്രവർത്തികളും – വാഴ്ത്തി
വന്ദിച്ചിടും മഹാനാമം
വിണ്ണിൽ ഗീതത്തിൻ നാമം
വേദാന്തസാര നാമം
പുണ്യംപെരുത്ത നാമം
ഭൂവിൽ പ്രകാശനാമം – (യേശു..)

4
വിൺമണ്ണും ചേർത്തിടും നാമം-ജപം
വിണ്ണിൽ കൊണ്ടാടുന്ന നാമം
നന്മനിധി പരനിൽ
ന്യായം നീതികൃപയ്ക്കും
ഉണ്മയാം സാക്ഷിയായി
ഉയർന്നു തൂങ്ങിയ നാമം – (യേശു..)

5
കൽനെഞ്ചുടയ്ക്കുന്ന നാമം-മന
ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോൽ
ഏറെ മധുര നാമം
തന്നിൽ പല സാരങ്ങൾ
ധരിച്ചിരിക്കുന്ന നാമം – (യേശു..)

MANGLISH

Yeshu ennulla naamame – lokam
engum vishesha naamame.

Anupallavi

naashamundaakkum paapa – naasham varutthaan para-
meshan jagatthil marthya – vesham dharicchuvannu – (yeshu..)

charanangal

1
munnam gabriyel vindoothan chonna
mokshanirmmitha naamame
kannimariyam kettu
kaatthirunnu viliccha
mannitatthengum bhaagyam
varutthum vallabhanaamam – (yeshu..)

2
aarkkum chollaakunna naamam – engum
aaraadhippaanulla naamam
peykkum peyinpataykkum
bheethi cherkkunna naamam
moorkhapaapikalkkum vi-
moksham nalkunna naamam – (yeshu..)

3
mannar chakravartthikalum – vaazhtthi
vandicchitum mahaanaamam
vinnil geethatthin naamam
vedaanthasaara naamam
punyamperuttha naamam
bhoovil prakaashanaamam – (yeshu..)

4
vinmannum chertthitum naamam-japam
vinnil kondaatunna naamam
nanmanidhi paranil
nyaayam neethikrupaykkum
unmayaam saakshiyaayi
uyarnnu thoongiya naamam – (yeshu..)

5
kalnenchutaykkunna naamam-mana
kkaataake vettunna naamam
ennum puthiyathupol
ere madhura naamam
thannil pala saarangal
dharicchirikkunna naamam – (Yeshu ennulla naamame….)

Leave a Reply 0

Your email address will not be published. Required fields are marked *