Category | പ്രാർത്ഥന ഗീതങ്ങൾ |
Song’s Chords | Guitar, Ukulele, Piano, Mandolin |
Table of Contents
Listen Song Vazhthi sthuthikumennum njan Here
Malayalam Lyrics
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്‍റെ താഴ്ചയിൽ ഓർത്ത ഈശനേ
1
വർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി;-
2
പാപശാപരോഗമായതെന്‍റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ;-
3
ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്‍റെ കൃപയാൽ;-
4
അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ;-
5
പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-
Manglish Lyrics
Vazhthi sthuthikumennum njan
Ente thazchail ortha iesane
1
Varnnichidan enikente navu poraye
Enni theerthidamo avan cheithathu
Aairamai sthuthichidunne
Aananna hasthangale uyarthi
2
Papa sapa rogam ayathente bheethiyal
Nasa garthathil pathikum nerathil
Sneha hastham neettiyenne
Nin thiru rajyathil akkiyallo
3
Chettilallayo kidannathorthu nokiyal
Nattamallayo vamichathen jeevitham
Mattiyallo en jeevithathe
Mattamillatha ninte krupayal
4
Allal thingum jeevithathil najan vasichappol
Vallabha nin snehamennil uttiyallo
Jaya geetham paadiduvan nin jayam
Nee enikekiyallo
5
Papikale thedivanna yeshu rekshakan
Papamilla sutharkaitha varunne
Varavin dhinam athisamepam
Varavin prethyasayal niranjidame