എന്‍റെ ദൈവം മഹത്വത്തില്‍ – Ente Daivam mahathwathil

Ente Daivam mahathwathil
Title
Ente Daivam mahathwathil
Catogory പ്രാർത്ഥന ഗീതങ്ങൾ

Listen Song Here

Malayalam Lyrics

1
എന്‍റെ ദൈവം മഹത്വത്തില്‍
ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍
സാധു ഞാനീക്ഷോണിതന്നില്‍ക്ലേശിപ്പാന്‍
ഏതുംകാര്യമില്ലന്നെന്‍റെയുള്ളം ചൊല്ലുന്നു

2
വൈഷമ്യമുള്ളേതുകുന്നും കരകേറി നടകൊള്‍വാന്‍
രക്ഷകനെന്‍ കാലുകള്‍ക്കുവേഗമായ്
തീര്‍ന്നെന്‍പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും  …എന്‍റെ ദൈവം

3
ആരുമെനിക്കില്ലെന്നോ ഞാന്‍
ഏകനായിതീര്‍ന്നുവെന്നോ
മാനസത്തിലാധിപൂണ്‍ടുഖേദിപ്പാന്‍ സാധു
അന്ധനായിതീര്‍ന്നിടല്ലെ ദൈവമേ  …എന്‍റെ ദൈവം

4
എന്‍റെ നിത്യ സ്നേഹിതന്മാര്‍ ദൈവദൂത സംഘമത്രേ
ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം എന്നെ
കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നിടും  …എന്‍റെ ദൈവം

5
ദുഃഖിതനായോടിപ്പോയ് ഞാന്‍ മരുഭൂവില്‍ കിടന്നാലും
എന്നെ ഓര്‍ത്തു ദൈവദൂതര്‍ വന്നിടും ഏറ്റം
സ്നേഹ ചൂടോടപ്പവുമായ് വന്നീടും  …എന്‍റെ ദൈവം

6
നാളെയെക്കൊണ്‍ടെന്മനസ്സില്‍ ലവലേശം
ഭാരമില്ല
ഓരോനാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ
കൈകളില്‍ ഞാന്‍ ദിനംതോറും ചാരുന്നു  …എന്‍റെ ദൈവം

7
കാക്കകളെ വിചാരിപ്പിന്‍ വിതയില്ല
കൊയ്ത്തുമില്ല
 ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
ലില്ലിപുഷ്പങ്ങള്‍ക്കുമവന്‍ ശോഭനല്‍കുന്നു  …എന്‍റെ ദൈവം

8
പത്മോസ്ദ്വീപില്‍ ഏകനായ് ഞാന്‍വസിച്ചാലും ഭയമില്ല
സ്വര്‍ഗ്ഗം തുറന്നെന്‍റെ പ്രിയന്‍ വന്നിടും മഹാ
ദര്‍ശനത്താല്‍ വിവശനായ്ത്തീരും ഞാന്‍  …എന്‍റെ ദൈവം

9
ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ!
നീയെനിക്കായ്
വേണ്ടതെല്ലാം ദയ തോന്നി നൽകുമ്പോൾ
എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ് …എന്‍റെ ദൈവം

Manglish Lyrics

Ente Daivam mahathwathil aadravanay jeevikkumbol
Sadhu njanee kshoni thannil kleshippan
Eathum kaaryamillennente ullam chollunnu

Vaishamyamullethu kunnum kara kery nada kolvan
Rekshakanen kaalukalkku vegamay
Theernnen paathayil njan maanine pol odidum

Aarumenikkillenno njan eakanayi theernnuvenno
Maanasathil aadhi poondu khedhippan
Sadhu andhanayi theernnidalle Daivame

Ente nithya snehithanmar Daiva dootha sanghamathre
Ippolavar Daiva unpil sevayay
Enne kaaval cheythu shushrooshippan vannidum

Dhukhithanay odi poy njan marubhoovil kidannalum
Enne orthu Daiva doothar vannidum
Eattam sneha choododappavumay vannidum

Naaleye konden manassil leva lesham bharamilla
Oro naalum Daiovamenne pottunnu
Thante kailkalil njan dhinam thorum charunnu

Haa mahesha karunesha ponnu thatah neeyenikkay
Vendethellam dhaya thonny nalkumbol
Ente dhehi vrudha kalangunnathenthinay (Ente Daivam mahathwathil…)

Leave a Reply 0

Your email address will not be published. Required fields are marked *