833. എന്‍റെ സങ്കേതവും ബലവും – En‍te sankethavum balavum

MALAYALAM

എന്‍റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
എന്തോരാപത്തിലും
ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രെ (2)

ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍ (2) എന്‍റെ

എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കും
കാത്തുപാലിക്കുമെന്നെ നിത്യം (2) എന്‍റെ

ഇത്ര നല്ലവനാം പ്രീയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാല്‍ ഒടുവില്‍ വരെയും
ഇനിയെനിക്കെന്നും
താന്‍ മതിയാം (2) എന്‍റെ

എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ (2) എന്‍റെ

MANGLISH

En‍te sankethavum balavum
Ettavum atuttha thunayum
Enthoraapatthilum
Ethu neratthilum
Enikkennumen‍ dyvamathre (2)

Irul‍ thingitum paathakalil‍
Karal‍ vingitum velakalil‍
Arikil‍ varuvaan‍ krupakal‍ tharuvaan‍
Aarumillithupoloruvan‍ (2) en‍re

Ellaa bhaarangalum chumakkum
Ennum thaangiyenne natatthum
Kar‍tthan‍ than‍ karatthaal‍ kannuneer‍ thutaykkum
Kaatthupaalikkumenne nithyam (2) en‍re

Ithra nallavanaam preeyane
Iddharayil‍ ruchiccharivaan‍
Itayaayathinaal‍ otuvil‍ vareyum
Iniyenikkennum
Thaan‍ mathiyaam (2) en‍re

Enne thannarikil‍ cher‍kkuvaan‍
Ethrayum vegam vannitum thaan‍
Putthanaam bhavanam etthi vishramippaan‍
Aar‍tthiyote njaan‍ kaatthirippoo (2) en‍re

Leave a Reply 0

Your email address will not be published. Required fields are marked *