09. എന്‍ ആത്മാവിന്‍ ആദി – En‍ Aathmaavin‍ Aadithyane

En‍ Aathmaavin‍ Aadithyane
Title

En‍ Aathmaavin‍ Aadithyane

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryസന്ധ്യാകീർത്തനങ്ങൾ

എന്‍ ആത്മാവിന്‍ ആദിത്യനെ
എന്‍ പ്രിയ രക്ഷാകരനെ
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ
2
ഭൂജാതമാം മേഘം അതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തനേ!
3
കണ്‍മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക
4
നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നിനാലും
സന്ധ്യയില്‍ കൂടെ ഇരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും
5
ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപേ വേണം വാസം
കൈവിടല്ലേ ഒരിക്കലും
6
തെറ്റി അലഞ്ഞീടുന്നോരും,
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്രചെയ്തീടായ്വാന്‍
കൃപാവേല തുടര്‍ന്നരുള്‍.
7
ദുഃഖിതന്നു കാവല്‍ നീയേ
അഗതിക്കു ധനം നീയേ
കരയുന്നവന്‍റെ നിദ്ര
ശിശുവിന്‍ സമമാകുക
8
ഉണരും സമയം വന്നു
വാഴ്ത്തണം അരികെ നിന്നു
രാജ്യം ചേരുംവരെ സ്നേഹം
തന്നില്‍ വഴി നടത്തേണം

MANGLISH

1.

En‍ Aathmaavin‍ Aadithyane
en‍ priya rakshaakarane
nee vasikkilen‍ sameepe
raathri pakal‍ polaakume

2. bhoojaathamaam megham athaal‍
marappaan‍ ninnil‍ ninnenne
itayaakkaruthe raavil‍
kaakkane sar‍vvashakthane!

3. kan‍mayangi njaan‍ nidrayil‍
kitakkumpol‍ ksheenathayil‍
en‍ rakshakaa nin‍ matiyil‍
vishramikkunnennor‍ppikka

4. ninnekkootaathe jeevippaan‍
paathramalle onninaalum
sandhyayil‍ koote irippaan‍
ushasolam nee vannaalum

5. illaathaakaan‍ bhayam lesham
raavinnirulathinaalum
en‍ sameepe venam vaasam
kyvitalle orikkalum

6. thetti alanjeetunnorum,
mathsaripporum sar‍vvarum
paapanidracheytheetaayvaan‍
krupaavela thutar‍nnarul‍.

7. duakhithannu kaaval‍ neeye
agathikku dhanam neeye
karayunnavan‍re nidra
shishuvin‍ samamaakuka

8. unarum samayam vannu
vaazhtthanam arike ninnu
raajyam cherumvare sneham
thannil‍ vazhi natatthenam

Leave a Reply 0

Your email address will not be published. Required fields are marked *