11. കര്‍ത്തേനയിപ്പകലിലെന്നെ – kar‍thaneyippakali lenne

kar‍thaneyippakali lenn
Title

Kar‍thaneyippakali

AlbumMarthoma Kristheeya Keerthanangal
Lyricistപി.വി.തൊമ്മി
Catogoryസന്ധ്യാകീർത്തനങ്ങൾ

MALAYALAM

കര്‍ത്തേനയിപ്പകലിലെന്നെ -നീ
കാവല്‍ ചെയ്തതിമോദമായ്
ചേര്‍ത്തണച്ചുനിന്‍ പാദത്തിലായ-
തോര്‍ത്തടി പണിയുന്നു ഞാന്‍

2
പക്ഷികള്‍ കൂടണഞ്ഞുകൊണ്‍ടവ
നിര്‍ഭയമായി വസിക്കുംപോല്‍
പക്ഷമോടെന്‍റെ രക്ഷകാ! തവ
വക്ഷസ്സിലണഞ്ഞീടുന്നേന്‍… കര്‍ത്തേന

3
ഭൂതലെയുദിച്ചുയര്‍ന്ന സൂര്യ
ശോഭ പോയ് മറഞ്ഞിടുന്നു നീതി സൂര്യനെ മോദമോടക-
താരില്‍
നീയുദിക്കേണമേ- കര്‍ത്തേന

4
കേശാദിപാദം സര്‍വ്വവും ഭരി-
ച്ചിടേണം പരിശുദ്ധെന
ദാസന്‍ നിന്‍തിരുസന്നിധിയിന്‍പ്ര-
കാശത്തില്‍ വസിച്ചീടുവാന്‍- കര്‍ത്തേന

5
നിദ്രയില്‍നിന്‍ ചിറകിന്‍കീഴയെന്നെ
ഭദ്രമായ് മറയ്ക്കേണമേ
രാത്രി മുഴുവന്നാവിയാലെന്നെ
ശത്രുവില്‍നിന്നു കാക്കുക- കര്‍ത്തനേ

6
രാത്രിയില്‍ ഞാന്‍ കിടക്കയില്‍ പ്രാണ-
നാഥനെ! വേദവാക്യങ്ങള്‍
ഓര്‍ത്തു ധ്യാനിച്ചു മോദമായ് പ്രാര്‍ത്ഥി-
ച്ചീടുവാന്‍ കൃപനല്‍കുകേ- കര്‍ത്തനേ

7
പ്രാണനായകനേശുവേ നീയീ
രാത്രിയില്‍ എഴുന്നള്ളിയാല്‍
ആനന്ദത്തോടെ ദാസനും എതി-
രേല്‍ക്കുവാന്‍ തുണയ്ക്കേണമേ- ക

8
ഇന്നു രാത്രിയില്‍ എന്‍റെ ജീവനെ
നീ എടുത്തീടുകില്‍ വിഭോ
നിന്നില്‍ ഞാന്‍ നിദ്രകൊണ്‍ടു വിശ്രമി-
ച്ചീടുവാന്‍ കൃപനല്‍കണേ-

 

 

kar‍thaneyippakali lenn-nee
kaavalu cheythathimodamaayu
chertthanacchuninu paadatthilaaya-
thortthati paniyunnu njaanu
2
pakshikalu kootananjukondava
nirbhayamaayi vasikkumpolu
pakshamotente rakshakaa! Thava
vakshasilananjeetunnen… kartthena
3
bhoothaleyudicchuyarnna soorya
shobha poyu maranjitunnu neethi sooryane modamotaka-
thaarilu
neeyudikkename- kartthena
4
keshaadipaadam sarvvavum bhari-
cchitenam parishuddhena
daasanu ninthirusannidhiyinpra-
kaashatthilu vasiccheetuvaan- kartthena
5 nidrayilninu chirakinkeezhayenne
bhadramaayu maraykkename
raathri muzhuvannaaviyaalenne
shathruvilninnu kaakkuka- kartthane
6
raathriyilu njaanu kitakkayilu praana-
naathane! Vedavaakyangalu
ortthu dhyaanicchu modamaayu praarththi-
ccheetuvaanu krupanalkuke- kartthane
7
praananaayakaneshuve neeyee
raathriyilu ezhunnalliyaalu
aanandatthote daasanum ethi-
relkkuvaanu thunaykkename- ka
8
innu raathriyilu ente jeevane
nee etuttheetukilu vibho
ninnilu njaanu nidrakondu vishrami-
ccheetuvaanu krupanalkane-

 

 

Leave a Reply 0

Your email address will not be published. Required fields are marked *