30. അന്‍പു തിങ്ങും ദയാപരനേ – Anpu Thingum Daya Parane

Anpu Thingum Daya Parane
Title

Anpu Thingum Daya Parane

AlbumMarthoma Kristheeya Keerthanangal
Lyricistപി. വി. തൊമ്മി
Catogoryശുശ്രൂഷാരംഭം

MALAYALAM

അന്‍പു തിങ്ങും ദയാപരനേ!
ഇമ്പമേറും നിന്‍പാദത്തിങ്കല്‍
നിന്‍ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക

വരിക വരിക – ഈയോഗമമദ്ധ്യേ
ചൊരിയണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ!

2

ഒന്നിലേറെയാളുകള്‍ നിന്റെ
സന്നിധാനത്തിങ്കല്‍ വരുമ്പോള്‍
വന്നു ചേരുമവര്‍ നടുവില്‍
എന്നു ചൊന്ന ദയാപരനേ!- വരിക

3

നിന്നുടെ മഹത്വസന്നിധി-
യെന്നിയേ ഞങ്ങള്‍ക്കാശ്രയമായ്‌
ഒന്നുമില്ലെന്നറിഞ്ഞീശനേ!
വന്നിതാ ഞങ്ങള്‍ നിന്‍പാദത്തില്‍-വ

4

തിരുമുമ്പില്‍ വന്ന ഞങ്ങളെ
വെറുതെ അയച്ചീടരുതേ!
തരണം നിന്‍ കൃപാവരങ്ങള്‍
നിറവായ്‌ പരനേ! ദയവായ്‌!- വ

MANGLISH

1

Anpu Thingum Daya Parane
Impamerum ninpadathingal
Nin paithangalatiarita
Kumpidunnayanugrahikka

Variya variya – eeyogamamadhye
Choriyanam ninnaatmavaram
Parishuddha paraparane!

2

Onnileretayalukal ninde
Sannidhanathingal varumbol
Vannu cherumavarg nattuvil
Ennu chonna dayaparane! – Varika

3

Ninute mahathsannidhi-
Yennei nangalashrayamaay
Onnum illennarijnishe!
Vannitha nangal ninpadathil-Varika

4

Thirumumpil vanna nangale
Veruthayachichearuthe!
Tharannam nin krupavaranangal
Niravay paraney! Dayavaay! – Varika

 

Leave a Reply 0

Your email address will not be published. Required fields are marked *