1427. എന്റെ യേശു എനിക്കു – Ente yeshu enikku sahaayi

| Song Title | Ente yeshu enikku sahaayi |
| Album | Christian Devotional Song Lyrics |
| Artist | – |
എന്റെ യേശു എനിക്കു സഹായി
എന്റെ യേശു എനിക്കെന്നും തുണയായ്
എനിക്കോടി അണയാൻ എല്ലാം പറയാൻ
അവനൊരു നല്ല സങ്കേതം (2)
ഞാനവന്റെ അരുകിൽ ചെല്ലും
എൻ സങ്കടങ്ങൾ ഏങ്ങി പറയും
അവനെന്റെ യാചനകൾക്ക്
ഉത്തരം നൽകി തന്നിടും (2);- എന്റെ…
അവനെന്റെ ഉപനിധിയായ്
അന്ത്യത്തോളം കൂടെയുള്ള താൽ
എന്റെ വിശ്വാസം കുറയുകില്ല
വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്റെ…
“ente Yesu enikk sahaayi
ente Yesu enikkennu thunayaay
enikoodi anayaan ellaam paran
avanoru nalla sangkeedham (2)
naanavannte arukil chellum
en sangadangal aengi paran
avanente yaachanakku
uttaram nalgi thannidum (2);- ente…
avanente upanidhiyaay
antyathotthaal koodetayulla thaal
ente vishwaasam kurayukilla
vaagdatham praapichidum naan (2);- ente…”