എന്‍റെ പ്രാണപ്രിയാ നീ എന്നു – Ente pranapriya nee ennu vannidum

Ente pranapriya nee ennu vannidum
Song Title

Ente pranapriya nee ennu vannidum

Album Christian Devotional Song Lyrics
Artist

എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും
എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ്
എന്നേ നിൻ അരികിൽ ചേർത്തിടുവാനായ്
എൻ ജീവനാഥാ നീ എന്നു വന്നിടും(2)

ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ
എന്നേ കൂട്ടവകാശിയാക്കിയോനേ
എനിക്കു വേണ്ടതെല്ലാം നല്കുവോനെ
എന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടും

എനിക്കായ് വീടൊരുക്കാൻ പോയവനെ
എത്രകാലം ഇനി കാത്തീടേണം
എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേ
എൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ…

എനിക്കായ് മദ്ധ്യാകാശേ വരുന്നവനേ
എന്നാധി തീർത്തിടുവാൻ വരുന്നവനേ
എന്നു നീ വന്നെന്നെ ചേർത്തിടും നാഥാ
എന്നാത്മനാഥനാം യേശുപരാ;- ഏറെ…

Ente pranapriya nee ennu vannidum
Enikkunu ninne kaanmaan aarthiyaay
Enne nin aarikil cheerthiduvaanaay
En jeevanathaa nee ennu vannidum(2)

Eeret kashtameerennu veeṇṭavane
Enne kootthavakaashiyaakiyone
Enikkuvenda thilakkum nalkuvone
Ennesheerthiduvaan nee ennu vannidum

Enikkaayu veetorukaan poyavane
Ethra kaalam ini kaatheetenam
En chuttum shathrukkal koodidunne
En priya veegam nee vannidaṇe;- Eeret…

Enikkaayu madhyakaashe varunnavane
Ennaadhi teerthiduvaan varunnavane
Ennu nee vannenne cheerthidum naathaa
Ennaathmanaathanaam Yesu paraa;- Eeret…