
Song Title |
Ente daivam vaanil varume |
Album | – |
Artist | – |
എന്‍റെ ദൈവം വാനിൽ വരുമേ
മേഘാരൂഢനായ് അവൻ വരുമേ
എന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേ
എന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2)
കഷ്ടദുരിതങ്ങളേറിടും നേരം
ക്രൂശിൽ പിടയുന്ന നാഥനെ കാണും(2)
രക്തം ധാരയായ് ചിന്തിയതെല്ലാം
കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2)
സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം
കഷ്ടനാളിലെന്നെ വിട്ടു പോകും(2)
സ്വന്തം പ്രാണനെ നൽകിയ ഇടയൻ
കൈവിടാതെന്നെ എന്നും നടത്തും(2)
ദുഃഖസാഗരതീരത്തു നിന്നും
നിത്യ സന്തോഷമേകിടുവാനായ്(2)
വെള്ളിത്തേരിലെൻ നാഥൻ വരുമേ
സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)