1119. ഇനിയെത്ര നാളിപ്പടകിൽ ഞാൻ – Ini ethranale padakil njan

| Song Title | Ini ethranale padakil njan |
| Album | Christian Devotional Song Lyrics |
| Artist | – |
ഇനിയെത്ര നാളിപ്പടകിൽ ഞാൻ
വിനയാം കല്ലോലങ്ങൾ താണ്ടി
മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ
ദിനങ്ങൾ കഴിയണമോ
എന്തു ഖേദമണെഞ്ഞീടിലും
സ്വന്ത ജീവനെ ഏകിയോനെ
നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക
സന്താപ സാഗരത്തിൽ;- ഇനിയെത്ര
പാറപോലുള്ള വൈഷമ്യങ്ങൾ
മാറാതെന്നും തുടരുകയോ
മാറായെ മധുരമാക്കിത്തീർത്തോനാം നീ
തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര
നിത്യ ജീവിതായോധനത്തിൽ
ശക്തി ഹീനത തോന്നിടുമ്പോൾ
മുക്തി തൻ പുത്തനാലയം എത്തുവാനായ്
നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര