
Song Title |
En perkkaayi jeevan vedinja en prana |
Album | Christian Devotional Song Lyrics |
Artist | – |
എൻ പേർക്കായി ജീവൻ വെടിഞ്ഞ
എൻ പ്രാണ പ്രീയനാകും യേശുവേ
നിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറും
എൻ മാനസം നന്ദിയാൽ പൊങ്ങുന്നേ
എൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻ
നീ മാത്രമല്ലാതാരുള്ളേശുവേ
നിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻ
സദാ കാലവും പുകഴ്ത്തീടുമേ;-
പേയിൻ ബലത്തെ തകർത്തതിനാൽ
എൻ മരണഭയം നീ നീക്കിയല്ലോ
നിൻ കാൽവറിയിൽ തിരുബലിയാൽ
സീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;-
നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻ
ശുദ്ധാത്മാവിനാൽ നിറച്ചവനെ
അനുദിനവും ജയജീവിതം
നയിച്ചീടുവാൻ കൃപയരുൾക;-
പ്രിയൻ പോയതാം പാതെ പോകുവാൻ
ദിവ്യ വിളിയാൽ വിളിച്ചവനെ
ദിനംതോറും നിൻ തിരുചിറകിൽ
അടിയാനെ നീ മറച്ചീടുക;-
നിൻ പേർക്കായ് ജീവൻ തരുവാൻ
അത്യാശ എന്നിൽ ഏറുന്നേശുവേ
പ്രത്യാശയോടെ നിൻ പൊൻമുഖത്തെ
വീക്ഷിച്ചീടേണം എന്നാശയതേ;-
En perkkaayi jeevan vedinja
en prana priyanakum yeshuve
nin snehathte njan orthitundorum
en manasam nandiyal pongunne
en veendettuppin vila koduppan
nee matramallatharulleshuve
nin karunyatthin mahatmyathe njan
sada kalavum pukaltheedume;-
peyin balatthe takarttinnaal
en maranabhayam nee neekkiyallo
nin kalvariyil tirubaliyal
seeyon margavum thurannennekay;-
nin snehaththal njan jwaliccheeduvan
shuddhatmavinall niracchanavane
anudinavum jayajeevitham
nayiccheeduvan kripayarulka;-
priyan poyatham pathe pokuvan
divya viliyal vilicchanavane
dinnamthorum nin tiruchirakil
adiyane nee maraccheeduka;-
nin perkayi jeevan taruvan
athyasha ennil eeruneshuve
prathyashayode nin ponmukhatte
veekshicchedenam ennasayathe;-