
Song Title |
Idharayilenne Ithramel Snehippan |
Album | – |
Artist | – |
ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളു ഞാനപ്പനേ! നിന്‍റെ
ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം
പുത്രന്‍റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ!
ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
നീചനരനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു
നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ
മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്‍റെ
മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു
മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്‍റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അമ്പോടു കാക്കേണമേ
എന്തതിശയമേ ദൈവത്തിൻ : എന്ന രീതി
Idharayilenne Ithramel Snehippan
Enthulloo njnaappane! Ninnude
Uddhaaradnathe oorthu dinamprathi santoshikkunnathyam
Puthranner snehathe krooshinmel kaanumpole
Shathrubhayam theerunnu ennne
Mithram aakkidaan kaanichcha ninkripa ethra manoharamae!
Shathruvaamenne ninputhranaakkidaan
Puthrane thannallo nee deva
Ithra mahasnehathu iddarayiloru marthyanumilla drudham
Neichanarane snehichee
Neichalokathil vannu Yesu
Neicha maranam marippathinnayi thannne neechanmarkeelpichallo
Koottham veruthu koolavum verutthenne
Kootukaarum veruthu ennaal
Kootthaayitheerennnne swarggiya snehithan kashtakaalathum vidda
Maathaapithaakkanmaarennne vetinjalum
Santaapamillenneku ente
Maathaapithaavekkaal anpu thinggitunnoreshuvundu enikkku
Mumpilum pimpilum kaavalaayi ninu nee
Mumpil nadakkenname neente
Impamulla rajye vannu cherum varae ampottu kaakkenname