
Song Title |
Innee Dampathikalkku Shubham |
Album | – |
Artist | – |
പല്ലവി
ഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണം
അനുപല്ലവി
വന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!
ചരണങ്ങൾ
കാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻ
ജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;-
ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾ
നിറയ്ക്കണം നിന്‍റെ പരമാത്മാവിനെ കരുണയോടിവർമേൽ;-
സ്വന്തജീവനേയും വെടിഞ്ഞു – ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം
ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;-
മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്‍റെ
പ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;-
മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതി
ക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;-
ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരു
പോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;-
“അതിമംഗല” എന്ന രീതി
Innee Dampathikalkku Shubham -nlkiiduvthinnnaayu sadym-kshnnN
vannrul klyaanamndirthil prmoonnth daivasuthaa!
chrnnngll
kaanaavuulil klyaanaththinnu paanndravyN kurannathinnaal-udn
jnyaanashikhaamni-maanav-snehhithn saanandm nlkiyapool;-
aarruklbhranikllil-nirachchaputhuveennttpool-nippool
nirykknnn ninrrre prmaatmaavinne karunyoodivrmel;-
svntjeevneeyum vetinntthu – hnt kurishthil pathinntthu-chanthm
chinttum tirumeeninonthunurngithn kaantaye veenntavane;-
manavaalananudinnvum- manavaattiy snehhikkayum- tnrrre
prnnnaathnmmupil thaanujeekkayum veenm sandehamenney;-
manavaattiyaaakumivl tn-manavaalanepritthyoodivl-prti
kshnnN shushrooshikkum gunmulN nallorinayaay cherunniiripaan;-
ulkttilivrkkuvruN-pal kshthnshthngllilum-oru
poolnnsahichu nin kaalinnyin gatiyaalivrN sukhippaan;-