1039. ഇനിമേൽ എനിക്കില്ലോർഭയം – Inimel Enikkillor Bhayam Vishvaasa

Inimel Enikkillor Bhayam
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal
Lyricistപി.വി.തൊമ്മി

Listen SongInimel Enikkillor Bhayam Here

Malayalam Lyrics

ഇനിമേൽ എനിക്കില്ലോർഭയം
വിശ്വാസക്കപ്പലിൽ കാറ്റുകളടിച്ചാൽ
തിരകൾ മേൽ അലഞ്ഞാൽ
നാശത്തിൻ പാറമേൽ തട്ടിയിട്ടുടയാതെ
യേശു എൻ പ്രിയനെ കാണുമേ ഞാൻ
കാണുമേ ഞാൻ കാണുമേ ഞാൻ
സ്വർഗ്ഗ സീയോൻ പുരി അവിടെയെത്തി
യേശു എൻ പ്രിയനെ കാണുമേ ഞാൻ

ഉണ്ടൊരു തിരശീല എന്‍റെ മുമ്പിൽ
അതിവിശുദ്ധസ്ഥലം അവിടെയത്രേ
എനിക്കു വേണ്ടിവന്നു മരിച്ചപ്രിയൻ
എനിക്കൊരു പാർപ്പിടം ഒരുക്കാൻ പോയി
പരിശുദ്ധനേ പരിശുദ്ധനേ
എനിക്കുവേണ്ടി വന്നു മരിച്ച പ്രിയൻ
എനിക്കൊരു പാർപ്പിടും ഒരുക്കാൻ പോയി

ശോധന വളരെയുണ്ടെനിക്കു നാഥാപരി-
ശോധന നാൾക്കുനാൾ പുതുക്കുന്നപ്പാ
പാർസിദേശ പ്രഭു തടസ്സം ചെയ്വാൻ ഒരു
നിമിഷം വിടാതെ അങ്ങണയുന്നഹോ!
പോക സാത്താൻ പോക സാത്താൻ
ഇരുട്ടിന്‍റെ ദേവൻ നീ പൊയ്ക്കൊൾക
സർവ്വശക്തൻ പൈതൽ ഉരച്ചിടുന്നു

ലോകം തരും സുഖം എനിക്കു വേണ്ടാ
കേമന്മാർ ലിസ്റ്റിൽ എൻ പേരും വേണ്ടാ
യേശുവിനെ പ്രതി സങ്കടങ്ങൽ ബഹു
നിന്ദകൾ സഹിക്കുന്ന ജീവൻ മതി
കരുണയുള്ളോൻ കരുണയുള്ളോൻ
അക്കരെ നിന്നെന്നെ വിളിച്ചിടുന്ന
പരമവിളിയോർത്തിന്നോടുന്നു ഞാൻ

അക്കരെക്കയറിയ വിശുദ്ധന്മാരായ്
കാണുന്നു ഞാനൊരു വലിയ സംഘം
ക്രൂശിന്‍റെ താഴ്വരയതിൽ നടന്നു
മഹാ ഭാരം പ്രയസങ്ങൾ അവർ സഹിച്ചു
പരിശുദ്ധനേ പരിശുദ്ധനേ
ക്രൂശിന്‍റെ പാതയിൽ അഗതി നിന്നെ
പിന്തുടർന്നീടുവാൻ മടിക്കുന്നില്ല

ഞാനിവിടെയല്പം താമസിക്കും
അവനുവേണ്ടി പല വേലചെയ്വാൻ
ദൈവമേ ആയിരമായിരങ്ങൾ
അങ്ങേ മറന്നിങ്ങു വസിച്ചിടുന്നേ
ആയിരങ്ങൾ പതിനായിരങ്ങൾ
അങ്ങേ മറന്നിങ്ങു വസിച്ചിടുമ്പോൾ
ഞാനിവിടെങ്ങനെ വിശ്രമിക്കും

ദൈവമേ തിരു മുഖ ശോഭയെന്‍റെ
ദേഹം ദേഹി ആത്മ ജീവനായാൽ
ഭീതിയില്ലെനിക്കൊരു മടിയുമില്ല
പരമരജാവിന്‍റെ വേല ചെയ്വാൻ
ഞാനിനിമേൽ ഞാനിനിമേൽ
യേശുരാജാവിന്‍റെ എഴുന്നെള്ളത്തിൽ
ദൂതുകളറിയിച്ചു നടന്നു കൊള്ളും

Manglish Lyrics

Inimel Enikkillor Bhayam
Vishvaasakkappalil kaattukaladicchaal
Thirakal mel alanjjaal
Naashathin paarramel thattiyittudayaathe
Yeshu en priyane kaanume njan
Kaanume njan kaanume njan
Swargga Siyon puri avideyethi
Yeshu en priyane kaanume njan

Undoru thirashheela enne mumpil
Athivishuddhasthalam avideyathre
Enikku vendivannu marichapriyan
Enikkoru paarppidam orukkkaan poyi
Parishudhdhane parishudhdhane
Enikku vendi vannu maricha priyan
Enikkoru paarppidum orukkaann poyi

Shodhana valareyundennikku naathapari-
Shodhana naalkkunnaal puthukkunnappa
Paarsidesha prabhu thadassam cheyvaan oru
Nimisham vidaathe angannayunnaho!
Poka Saathaan poka Saathaan
Iruttinte devan nee pokkolka
Sarvashakthan paithal urachhidunnu

Lokam tharum sukhum enikku venda
Kemanmaar listil en perum venda
Yeshuvine prati sankadangkal bahu
Nindakal sahikkunna jeevan mathi
Karunayullon karunayullon
Akkare ninnenne vilichhidunna
Paramavilichorthinnodunnu njan

Akkarekayariya vishuddhanmaaraay
Kaannunnu njanorhu valiya sangham
Krooshinte thazhvayathil nadannu
Maha bhaaram prayasangal avar sahichu
Parishudhdhane parishudhdhane
Krooshinte paathayil agathi ninnne
Pinthudarnneeduvaan madikunnilla

Njaanividalpaam thamasikkum
Avanuvendi pala velacheyvaan
Daivame aayiramayirangal
Angae maranningu vasichhidunne
Aayirangal pathinaayirangal
Angae maranningu vasichhidumbol
Njaanividengane vishramikkum

Daivame thiru mukha shobhayanenre
Deham dehi aathma jeevanaayaal
Bheethiyillenikkoru madiyumilla
Paramarajaavinte vela cheyvaan
Njnaaninnimel njnaaninnimel
Yeshu rajaavinte ezhunnelkkattil
Dhoothugalariyichu nadannu kollum

Inimel Enikkillor Bhayam…

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page