
Title | Devanu sada jaya mangalam |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | ശുശ്രൂഷാരംഭം |
MALAYALAM
ദേവനു സദാ ജയ മംഗളം ശുഭം
ദേവനു സദാ ഭവതും മംഗളം…
1
വാനവുമിഹലോകവുമതിലുള്ളഖിലവും
ഊനമെന്യേ സൃഷ്ടി താതനാം- ദേവനു
2
പാപതിമിര നീതിമിഹിരനായനു സരണം
പൂര്‍ത്തിയാക്കുവാന്‍ വന്നപുത്രനാം- ദേവനു
3
പാപവഴിയെ വിട്ടൊഴിവതിനായ് നരന്നുസദാ
പാപബോധം നല്‍കുന്നോരാത്മാവാം- ദേവനു
4
നാക ഭവനത്തിങ്കലഖിലമര്‍ത്യരണയുവാന്‍
നന്നായിച്ഛിക്കും ഏകത്രയിയാം- ദേവനു
MANGLISH
devanu sada jaya mangalam shubham
devanu sadaa bhavathum mamgalam…
1
vaanavumihalokavumathilullakhilavum
oonamenye srushti thaathanaam- devanu
2
paapathimira neethimihiranaayanu saranam
poortthiyaakkuvaanu vannaputhranaam- devanu
3
paapavazhiye vittozhivathinaayu narannusadaa
paapabodham nalkunnoraathmaavaam- devanu
4
naaka bhavanatthinkalakhilamarthyaranayuvaanu
nannaayichchhikkum ekathrayiyaam- devanu