76. പാഹിമാം ജഗദീശ്വരാ – Pahimam jagadeeswara

MALAYALAM

പാഹിമാം ജഗദീശ്വരാ-ഭക്തപ്രിയാ!
കാലിണ പണിയുന്നഹം…..

ലോകത്തിലീ കാണും ചരാചരം
ആകവെ സൃഷ്ടിച്ച നാഥാ! ജയ!ജയ പാഹി

1
ആകാശം ഭൂമിയതും അഹോ! നല്ലോ-
രാദിത്യ ചന്ദ്രന്മാരും-
തുംഗോഭ പൂണ്‍ടിടും നക്ഷത്ര ജാലവും
ഭംഗിയില്‍ സൃഷ്ടിച്ച നാഥാ! ജയ! ജയ!- പാഹി

2
ഉത്തുംഗ ശൈലങ്ങളും നദികളു-
മെത്തും പ്രഭാവമോടെ….
ദേഹികള്‍ക്കെന്നു മുപകാരമാം വണ്ണം
ആ ഹന്ത! സൃഷ്ടിച്ച നാഥാ! ജയ! ജയ!- പാഹി

3
സൃഷ്ടി വിലാസമിദം – പുകഴ്ത്തുവാന്‍
വിഷ്ട പേയില്ലൊരുവന്‍…
സൃഷ്ടിയെന്നല്ലഹോ! സംസ്ഥിതിയെന്നതും
ശ്രേഷ്ടമായ് ചെയ്തോരു നാഥാ ജയ! ജയ!- പാഹി

4
പാപ കൂപത്തില്‍ നിന്നി-ട്ടെന്നെ നിത്യം-
പാലയ! കരുണാലയ!…..
ആപത്തഖിലവും സര്‍വ്വേശാ! പോക്കയെന്‍
താപത്തെ തീര്‍ത്തു രക്ഷിക്ക മാം ദൈവമേ- പാഹി

MANGLISH

pahimam jagadeeswara-bhakthapriyaa!
Kaalina paniyunnaham…..

Lokatthilee kaanum charaacharam
aakave srushticcha naathaa! Jaya!Jaya paahi

1
aakaasham bhoomiyathum aho! Nallo-
raadithya chandranmaarum-
thumgobha poonditum nakshathra jaalavum
bhamgiyilu srushticcha naathaa! Jaya! Jaya!- paahi

2
utthumga shylangalum nadikalu-
metthum prabhaavamote….
Dehikalkkennu mupakaaramaam vannam
aa hantha! Srushticcha naathaa! Jaya! Jaya!- paahi

3
srushti vilaasamidam – pukazhtthuvaanu
vishta peyilloruvan…
srushtiyennallaho! Samsthithiyennathum
shreshtamaayu cheythoru naathaa jaya! Jaya!- paahi

4
paapa koopatthilu ninni-ttenne nithyam-
paalaya! Karunaalaya!…..
Aapatthakhilavum sarvveshaa! Pokkayenu
thaapatthe theertthu rakshikka maam dyvame- pahimam jagadeeswara…

Leave a Reply 0

Your email address will not be published. Required fields are marked *