72. മനുവേലാ നിനക്കു വന്ദനം – Manuvela Ninakku Vandhanam

MALAYALAM

മനുവേലാ നിനക്കു വന്ദനം അനന്ത കീര്‍ത്തനം പരനേ!

കനിഞ്ഞു നിന്മനമുരികുയെന്നെനിന്‍ കമനിയാക്കിയതോര്‍ത്തു- (മനു)

1
ഒരിക്കലും നിന്നെപിരിഞ്ഞിരിപ്പതിനെനിക്കുസംഗതിയരുതേ നിന്‍റെ
തിരുമുഖം കണ്‍ടെന്നകമലരലിഞ്ഞീടുന്നുനീതിയിന്‍ കതിരേ!- (മനു)

2
മരണവിഷത്തെ രുചിച്ചു നീയെന്ന മരണത്തില്‍നിന്നുവിടര്‍ത്തി നിന്‍റെ
പരമനീതിയിന്‍ അവകാശം തന്നിട്ടമരലോകത്തില്‍കടത്തി- (മനു)

3
എതിരിയിന്‍ നുകത്തടിയൊടിച്ചെനിക്കതിസ്വതന്ത്രതനല്കി-നിന്‍റെ
പുതുമനസ്സിനെ ധരിച്ചു സന്തതം
വസിപ്പാന്‍വദിച്ചതോര്‍ത്തു- (മനു)

4
കരുണനിറഞ്ഞ കരത്താലെന്നെ
നിന്‍കരളിനോടേറ്റമണച്ചു-നിത്യം
അരിഗണങ്ങളിന്‍ ശരനിരകളെ അകറ്റിആശ്ലേഷിച്ചിടുന്നു-
(മനു)
(റ്റി.ജെ. വര്‍ക്കി)

MANGLISH

Manuvela Ninakku Vandhanam anantha keertthanam parane!

Kaninju ninmanamurikuyenneninu kamaniyaakkiyathortthu- (manu)

1
orikkalum ninnepirinjirippathinenikkusamgathiyaruthe ninte
thirumukham kandennakamalaralinjeetunnuneethiyinu kathire!- (manu)

2
maranavishatthe ruchicchu neeyenna maranatthilninnuvitartthi ninte
paramaneethiyinu avakaasham thannittamaralokatthilkatatthi- (manu)

3
ethiriyinu nukatthatiyoticchenikkathisvathanthurathanalki-ninte
puthumanasine dharicchu santhatham
vasippaanvadicchathortthu- (manu)

4
karunaniranja karatthaalenne
ninkaralinotettamanacchu-nithyam
ariganangalinu sharanirakale akattiaashleshicchitunnu-
(manu)

Leave a Reply 0

Your email address will not be published. Required fields are marked *