73. പാടും പരമ രക്ഷകനേശുവേ – paadum parama rakshakan yeshuve

MALAYALAM

പാടും പരമ രക്ഷകനേശുവേ! – ദാസന്‍
നിനക്കു സതതം സ്തുതി- പാ-ടും

വാടും പാപിയാമെന്നെ തേടി വന്നവനെക്കൊ-
ണ്‍ടാടി സ്തുതിച്ചു-നൃത്തമാടിക്കൊണ്‍ടിമ്പമോടെ- (പാടും)

1
സങ്കടങ്ങളഖിലവും നിങ്കലേറ്റു കൊണ്‍ടു
ശങ്കകൂടാതെ നീ മമ പങ്കശോകം തീര്‍പ്പാന്‍
ചങ്കിലെ ചോരയേ ചിന്തി നിങ്കലണച്ചു കൊണ്‍ടെന്നെ
പൊന്‍ കരത്തിനാല്‍ തഴുകുമെന്‍ കണവനേ
ഞാനെന്നും- (പാടും)

2
അന്ധകാര ലോകത്തില്‍ നിന്നന്ധനാമെന്നെ നിന്‍
അന്തികെ അണച്ചെന്‍ മനഃ സന്താപമകറ്റി
ചന്തം ചിന്തുന്ന നിന്നുടെ സ്വന്തരൂപമാക്കീടുവാന്‍
നിന്തിരുജീവന്‍ പകര്‍ന്നു സന്തതം നടത്തുകയാല്‍-

3
ഉന്നതന്‍ വലമമരും മന്നവനേ! നിന്നില്‍
നിന്നുയരും ദിവ്യകാന്തി എന്നില്‍ കൂടെ ലോകേ
നന്നേ ശോഭിപ്പതിനായി മന്നിലെന്നെ വെച്ചതോര്‍ത്തു
നന്ദിയാലുള്ള നിറഞ്ഞു സന്നാഹമോടെ നിനക്കു- (പാടും)

(പി.വി. തൊമ്മി)

MANGLISH

paadum parama rakshakan yeshuve – daasanu
ninakku sathatham sthuthi- paa-tum

vaatum paapiyaamenne theti vannavanekko-
ndaati sthuthicchu-nrutthamaatikkondimpamote- (paatum)

1
sankatangalakhilavum ninkalettu kondu
shankakootaathe nee mama pankashokam theerppaanu
chankile choraye chinthi ninkalanacchu kondenne
ponu karatthinaalu thazhukumenu kanavane
njaanennum- (paatum)

2
andhakaara lokatthilu ninnandhanaamenne ninu
anthike anacchenu mana santhaapamakatti
chantham chinthunna ninnute svantharoopamaakkeetuvaanu
ninthirujeevanu pakarnnu santhatham natatthukayaal-

3
unnathanu valamamarum mannavane! Ninnilu
ninnuyarum divyakaanthi ennilu koote loke
nanne shobhippathinaayi mannilenne vecchathortthu
nandiyaalulla niranju sannaahamote ninakku- (paadum parama rakshakan yeshuve)

Leave a Reply 0

Your email address will not be published. Required fields are marked *