95. പാടുവിന്‍ സഹജരേ കൂടുവിന്‍ – Paduvin sahajare kuduvin

MALAYALAM

പാടുവിന്‍ സഹജരേ! കൂടുവിന്‍ കുതുകരായ്
തേടുവിന്‍ പുതിയ സംഗീതങ്ങളെ

1
പാടുവിന്‍പൊന്‍ വീണകളെടുത്തു
സംഗീതങ്ങള്‍ തുടങ്ങീടുവിന്‍
പാരിലില്ലിതുപോലൊരു രക്ഷകന്‍
പാപികള്‍ക്കാശ്രയമായ്- പാടുവിന്‍

2
ദേശം ദേശമായ് തേജസ്സിന്‍ സുവിശേഷ
കാഹളം മുഴക്കീടുവിന്‍
യേശുരാജന്‍ജയിക്കട്ടെ യരിഹോ
മതിലുകള്‍ വീണിടട്ടെ- പാടുവിന്‍

3
ഓമനപുതുപുലരിയില്‍ നാമിനി
ചേരും തന്‍സന്നിധിയില്‍
കോമളമാം തിരുമുഖകാന്തിയില്‍
തീരും സന്താപമെല്ലാം- പാടുവിന്‍

4
ഈ ദൈവം ഇന്നുമെന്നേക്കും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനുമവന്‍നമ്മെ
നല്‍വഴിയില്‍ നടത്തും- പാടുവിന്‍

(എം.ഈ.ചെറിയാന്‍)

MANGLISH

Paduvin sahajare kuduvin kuthukaraayu
thetuvinu puthiya samgeethangale

1
paatuvinponu veenakaletutthu
samgeethangalu thutangeetuvinu
paarilillithupoloru rakshakanu
paapikalkkaashrayamaay- paatuvin

2
desham deshamaayu thejasinu suvishesha
kaahalam muzhakkeetuvinu
yeshuraajanjayikkatte yariho
mathilukalu veenitatte- paatuvin

3
omanaputhupulariyilu naamini
cherum thansannidhiyilu
komalamaam thirumukhakaanthiyilu
theerum santhaapamellaam- paatuvin

4
ee dyvam innumennekkum
nammute dyvamallo
jeevakaalam muzhuvanumavannamme
nalvazhiyilu natatthum- Paduvin sahajare kuduvin…..

Leave a Reply 0

Your email address will not be published. Required fields are marked *