02. പരേന തിരുമുഖശോഭയില്‍ – Parane thiru mugha shobhayin

Parane thiru mugha shobhayin
Title

Parane thiru mugha shobhayin

AlbumMarthoma Kristheeya Keerthanangal
Lyricistകെ. വി. സൈമണ്‍
Catogoryപ്രഭാത കീർത്തനങ്ങൾ

MALAYALAM

പരേന! തിരുമുഖശോഭയില്‍
കതിരെന്നുടെ ഹൃദയേ നിറവാന്‍ കൃപയരുളണമീ-
ദിവസാരംഭ സമയേ
                                        
1.

ഇരുളിന്‍ബലമഖിലം മമ
നികടേ നിന്നങ്ങൊഴീവാന്‍
പരമാനന്ദ ജയ കാന്തിയെന്‍
മനതാരിങ്കല്‍ പൊഴിവാന്‍ – പര

2.
പുതുജീവനിന്‍വഴിയേ മമ
ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘന-
മിഹിമാംവഴിനടത്താന്‍ – പര

3.
ഹൃദയേ തിരുകരമേകിയ
പരമാമൃത ജീവന്‍
പ്രതിവാസരം വളര്‍ന്നേറ്റവും
ബലയുക്തമായ് ഭവിപ്പാന്‍- പര

4.
പരമാവിയിന്‍ തിരുജീവന്‍റെ
മുളയീയെന്നില്‍ വളര്‍ന്നി-
ട്ടരി സഞ്ചയനടുവില്‍ നിന്‍റെ
ഗുണശക്തികള്‍ വിളങ്ങാന്‍- പര

5.
മരണംവരെ സമരാങ്കണ-
മതില്‍ ഞാന്‍ നിലനിന്നി-
ട്ടമര്‍ചെയ്തെന്‍റെ നിലകാക്കുവാന്‍
തവ സാക്ഷിയായിരിപ്പാന്‍- പര

6.
അമിതാനന്ദ സുഖശോഭന
നിലയേ വന്നങ്ങണവാന്‍
അവിടെന്നുടെ പ്രിയനോടൊത്തു
യുഗകാലങ്ങള്‍ വസിപ്പാന്‍- പര

(കെ. വി. സൈമണ്‍)

MANGLISH

Parane thiru mugha shobhayin kathirennude hridaye
niravaan krupayarulenamee divasaarambha samaye;-

2 irulil balamakhilam mama nikade ninnannangozhivaan
paramaananda jaya kaanthiyen manathaaringkal pozhivaan;-

3 puthu jeevanin vazhiye mama charanangalinnurappaan
athishobhitha karunaaghanamihamaam vazhi nadathaan;-

4 hridaye thirukaramekiya paramaamritha jeevan
prathi’vaasaram valarnnetavum balayukthamaay bhavippaan;-

5 paramaaviyin thirujeevanin mulayeeyennil valarnni-
tarisanjchayanaduvil ninte gunashakthikal vilangaan;-

6 maranam vare samaraangkanam athil njaan nila ninni-
tamar cheythente nila kaakkuvaan thava saakshiyaay irippaan;-

7 amithaananda sukhashobhana nilaye vannanganavaan
avidennude priyanodothu yugakaalangal vasippaan;-

Leave a Reply 0

Your email address will not be published. Required fields are marked *