142. വന്നേന്‍ കാല്‍വറി കുരിശതിന്‍ – Vannen Kalvari Kurishadin arike

Vannen Kalvari Kurishadin
CategoryMarthoma Kristheeya Keerthanangal
Song’s ChordsGuitar, Ukulele, Piano, Mandolin

Listen Song Vannen Kalvari Kurishadin Here

Malayalam Lyrics

വന്നേന്‍ കാല്‍വറി കുരിശതിന്‍ അരികെ-നോക്കി-
നിന്നേന്‍ എന്‍ പാപബലിയായവനെ-

ചരണങ്ങള്‍

1
എന്നെപ്രതി മുറിഞ്ഞ കാല്‍കരങ്ങള്‍-ക്ഷീണം
ഏറെ സഹിച്ചതിരു അരുമജഡം
തന്നില്‍ തന്നെ വ്യസനം അടക്കിയതും-പ്രാണന്‍
താനായി വിട്ടദിവ്യ നിലയെയും ഞാന്‍ കണ്‍ടു-
വന്നേന്‍

2
കണ്‍ടേ നെന്നോടു തിരു സ്നേഹബലി തിരു
കരുണ നീതിയും ഒന്നായ് ചേര്‍ന്നവിധം
പണ്‍ടെയാഗത്തെ പാപത്തില്‍ നിമിത്തം ചെയ്വാന്‍
പറുദീസായില്‍ നിയോഗിച്ചതിന്‍ നിവൃത്തി-കണ്‍ടു
വന്നേന്‍

3
എന്‍പേര്‍ക്കു കൊണ്‍ട അടി മുറിവുകളും-കായം
എങ്ങും നുറുങ്ങി രക്തം ഓടിയതും
എന്‍പേര്‍ക്കു വിട്ട ദീര്‍ഘശ്വാസങ്ങളും-എല്ലാം
ഇപ്പാപി എന്നും ധ്യാനിച്ചിഹ വസിപ്പേന്‍ താണു …വന്നേന്‍

4
അയ്യോ! പാപത്തിന്‍ ശിക്ഷ ഭയങ്കരമേ-ഇനി
അടിയന്‍ എന്‍ ഈശോ! നിനക്കായിരിപ്പോന്‍
മെയ്യായെന്‍ ദേഹം ദേഹി ആത്മാവും-മേലാല്‍
വിനയത്തോടെ നിനക്കായ് ചെലവിടുവേന്‍ പാപി  …വന്നേന്‍

(മേശവത്സലം)

Manglish Lyrics

Vannen Kalvari Kurishadin arike-nokki-
ninnenu enu paapabaliyaayavane-

1
enneprathi murinja kaalkarangal-ksheenam
ere sahicchathiru arumajadam
thannilu thanne vyasanam atakkiyathum-praananu
thaanaayi vittadivya nilayeyum njaanu kandu …vannenu

2
kande nennotu thiru snehabali thiru
karuna neethiyum onnaayu chernnavidham
pandeyaagatthe paapatthilu nimittham cheyvaanu
parudeesaayilu niyogicchathinu nivrutthi-kandu …vannenu

3
enperkku konda ati murivukalum-kaayam
engum nurungi raktham otiyathum
enperkku vitta deerghashvaasangalum-ellaam
ippaapi ennum dhyaanicchiha vasippenu thaanu …Vannenu

4
ayyo! Paapatthinu shiksha bhayankarame-ini
atiyanu enu eesho! Ninakkaayiripponu
meyyaayenu deham dehi aathmaavum-melaalu
vinayatthote ninakkaayu chelavituvenu paapi  …Vannen Kalvari Kurishadin…

Leave a Reply 0

Your email address will not be published. Required fields are marked *