01. സ്തുതിക്കു യോഗ്യനവന്‍ – Sthuthiku Yogyanvan

TitleAlbumLyrics/Music
Sthuthiku Yogyanvanmaramon-convention-songs-2023Anil Kattuparampil

സ്തുതിക്കു യോഗ്യനവന്‍
പുകഴ്ച്ചയ്ക്ക്‌ യോഗ്യനവൻ
ആരാധിക്കുന്നു ഞങ്ങൾ
വിശുദ്ധിയിന്‍ ഉന്നതനെ

ഹല്ലേലൂയ്യാ മഹത്വം കര്‍ത്താധികര്‍ത്താവിന്‌
ഹല്ലേലൂയ്യാ മഹത്വം രാജാധിരാജാവിന്‌

ഉയര്‍ന്നും പൊങ്ങിയുമാം
സിംഹാസനേ കാണും ഞാന്‍
സാറാഫുകള്‍ സ്തുതിക്കും
പരിശുദ്ധനായവനെ

ഹല്ലേലുയ്യാ മഹത്വം കര്‍ത്താധികര്‍ത്താവിന്‌
ഹല്ലേലുയ്യാ മഹത്വം രാജാധിരാജാവിന്‌

ഏഴു വിളക്കിന്‍ നടുവില്‍
സൂര്യനേക്കാള്‍ തേജസ്തുള്ളാനെ
ദൂതന്മാര്‍ വണങ്ങുന്നോനെ
ആരാധിക്കുന്നു ഞങ്ങൾ

ഹലേലൂയ്യാ മഹത്വം കര്‍ത്താധികര്‍ത്താവിന്‌
ഹലേലുയ്യാ മഹത്വം രാജാധിരാജാവിന്‌