
Category | Marthoma Kristheeya Keerthanangal |
reference | marthoma.in |
Table of Contents
Listen Song Ninakayen Jeevane Marakurishil Here
Malayalam Lyrics
നിനക്കായെന്‍ ജീവനെ മര-
ക്കുരുശില്‍ വെടിഞ്ഞെന്‍ മകനെ!
അനുപല്ലവി
ദിനവും ഇതിനെ മറന്നുഭുവി നീ
വസിപ്പതെന്തു കണ്‍മണിയെ!
ചരണങ്ങള്‍
1
വെടിഞ്ഞു ഞാനെന്‍റെ പരമമോദങ്ങ-
ളഖിലവും നിന്നെക്കരുതി-നിന്‍റെ
കഠിനപാപത്തെചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു
2
പരമതാതന്‍റെ തിരുമുമ്പാകെ നിന്‍
ദുരിതഭാരത്തെ ചുമന്നും കൊണ്‍ടു
പരവശനായി തളര്‍ന്നെന്‍ വിയര്‍പ്പു
ചോരത്തുള്ളി പോലൊഴുകി
3
പെരിയോരുകുരിശെടുത്തി കൊണ്‍ടുഞാന്‍
കയറി കാല്‍വറി മുകളില്‍-ഉടന്‍
കരുത്തെഴുന്നവര്‍ പിടിച്ചിഴച്ചെന്നെ
കിടത്തി വന്‍കുരിശതിന്മേല്‍
4
വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി… ഒട്ടും
അലിവില്ലാതടിച്ചിറക്കിയെന്‍ രക്തം
തെറിപ്പിച്ചെന്‍റെ കണ്‍മണിയേ!
5
പരമ ദാഹവും വിവശതയും കൊ-
ണ്‍ടധികം തളര്‍ന്ന എന്‍റെ – നാവു
വരണ്‍ടു വെള്ളത്തിന്നിരന്ന നേരത്തു
തന്നതെന്തെന്നു നീ കാണ്‍ക
6
കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തു – കുത്തീ..
ത്തുറന്നെന്‍ ചങ്കിനെ അതില്‍ നിന്നൊഴുകി
ജലവു രക്തവുമുടനെ
7
ഒരിക്കലും എന്‍റെ പരമസ്നേഹത്തെ
മറക്കാമോനിനക്കോര്‍ത്താല്‍ നിന്നേല്‍
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു
(പി.വി.തൊമ്മി)
Manglish Lyrics
Ninakayen jeevane marakurishil
vedinjen makane
Dinavum ithine marannu bhuvi nee
Vasippathenthu kanmaniye
Vednju njanente parama modangal
akilavum ninne kkaruti-ninte
Kadinapapathe chumannozippathinna-
dimavesham njaneduthu
Parama thathente thisumunpake nin
Dhrutha’bharathe chumannu kondu
Paravashanay thalernnen viyarppu
Chora thulli polozhuki
Periyoru kurisheduthu kondu
Njan kayari kalvari mukalil-udan
Karthezunnaven pidichizachenne
Kidathi van kurishathinmel
Valichu kalkaram pazuthinayaki
Pidichirumpani cheluthi
Ottum alivilla’thadichirakiye
Rektham theirikunnente kanmaniye
Parama dhahavum vivashathayum
Kondathikam thalarnna ente
Navu varandu vellathiniranna
nerathum tharunna thenthu neeyorka
Karunayillatha padayaliyoru
Periya kunthamangeduthu
Kuthi thurannen changine athil
Ninnozuki jalavum rakthavumudane
Orikalum ente parama snehathe
Marakamo ninakorthal-ninmel
Karala alinju janiva sakalvum
Sahichen jeevane vedinju