1502. കാഹളം മുഴങ്ങിടും ദൂതരാർത്തു – Kahalam muzhangidum doothararthu

Kahalam muzhangidum doothararthu
Song Title

Kahalam muzhangidum doothararthu

Album Christian Devotional Song Lyrics
Artist

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും
കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ
ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)
ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടും
വല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടും

എന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നു
ചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)
നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻ
ആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…

ഈ മരുവിലെൻ ക്ലേശ മഖിലവും
തീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)
കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾ
നാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…

Kahalam muzhangidum doothararthu padithum
kunjaattin kalyaanam vannu sameepe
daiv kunjaattin kalyaanam vannu sameepe (2)
shuddharanguyarthitum hallelujah padithum
vallabhanre thejassenilum vilangidum

entte priyanne ponnukaanthane ennu vannu
cherkkumenne svanth veettile nee (2)
nin mukham kaanuvaan kaal karam muttuvaan
aashayeerunne vaikidalle nee (2);- kahalam…

ee maruvilen klesha makhilavum
theernitum jayotsavathinujvalaaraavam (2)
kelkkumen kaathukal kaanumen kannukal
naavaal varnyamo aa sudinatthe (2);- kahalam…