1103. ഇത്രത്തോളം യഹോവ സഹായിച്ചു – Ithratholam yahova sahayichu

Song Title Ithratholam yahova sahayichu
Album Christian Devotional Song Lyrics
Artist

ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു

ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു;-

ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ
ഇത്രത്തോളം യഹോവ സഹായിച്ചു;-

കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായ്‌ നീങ്ങിടും ദിനംവരും
അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു;-