700. യിസ്രായേലിൻ ദൈവമെന്നും നിന്റെ – Israyelin daivam ennum ninte

MALAYALAM

യിസ്രായേലിൻ ദൈവമെന്നും നിന്റെ കാവലുള്ളതിനാൽ
തന്റെ കോട്ടയ്ക്കുള്ളിൽ നിന്നെ
കോട്ടം കൂടാതെ കാത്തു രക്ഷിക്കുന്നതാൽ(2)

മനമെ കലങ്ങിടേണ്ട, ഭ്രമിച്ചിടേണ്ട
ആകുലം വേണ്ട(2)

1 മരുഭൂമിയിൽ ഏകനായ് തീർന്നാലും
ആഹാരമില്ലാതെ വലഞ്ഞാലും(2)
ജീവമന്നാ തന്നു നിന്നെ പോറ്റിടുവാൻ
യിസ്രായേലിൻ ദൈവമുള്ളതിനാൽ(2);­ മനമേ…

2 സിംഹക്കുഴിയിൽ വീണുപോയെന്നാലും
അഗ്നികുണ്ഠത്തിൽ അകപ്പെട്ടു പോയാലും(2)
അതിശയകരമായ് നിന്നെ വിടുവിച്ചിടാൻ
യിസ്രായേലിൻ ദൈവമുള്ളതാൽ (2);­ മനമേ….

3 തിരമാലകൾ ആർത്തിരമ്പി വന്നാല്ലും
കൊടുങ്കാറ്റടിച്ചു പടകുലഞ്ഞെന്നാലും(2)
അമരത്തിരുന്നു നിന്നെ നയിച്ചിടുവാൻ
യിസ്രായേലിൻ ദൈവമുള്ളതാൽ(2);­ മനമേ…

MANGLISH

israyelin daivam ennum ninte

Leave a Reply 0

Your email address will not be published. Required fields are marked *