1016. ഇടറിവീഴുവാൻ ഇടതരല്ലേ നീ – Idari Veezhuvan Ida Tharalle

Song Title Idari Veezhuvan Ida Tharalle
Album
Artist

ഇടറിവീഴുവാൻ ഇടതരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ നല്ലിടയനോടെന്നും പ്രാർത്ഥിക്കുന്നിതാ
മുൾക്കിരീടം ചാർത്തിയ ജീവദായക
ഉൾത്തടത്തിൻ തേങ്ങൽ നീ കേൾക്കുന്നില്ലയോ

മഹിയിൽ ജീവിതം മഹിതമാക്കുവാൻ
മറന്നുപോയ മനുജനല്ലോ ഞാൻ
അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീർ കണങ്ങളായ്
അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ;-

വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ
ചെയ്ത പാപ പ്രായചിത്തമായ്
ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലെ
ഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻ
എന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനം
എന്നും ആശ്രയം നീ മാത്രമേ;-